രോഹിതിനും കെ.എല്‍ രാഹുലിനും അര്‍ധ ശതകം; ഇന്ത്യ ശക്തമായ നിലയില്‍
ലീഡ്‌സ്: ലോകകപ്പ് ക്രിക്കറ്റില്‍ ശ്രീലങ്കയുടെ 265 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അതിശക്തമായ നിലയില്‍. ഓപണര്‍മാരായ രോഹിത് ശര്‍മയും കെ.എല്‍ രാഹുലും അര്‍ധ സെഞ്ച്വറിയുമായി കുതിച്ചപ്പോള്‍ 25 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടമാവാതെ 152 റണ്‍സെടുത്തു. 81 റണ്‍സുമായി രോഹിതും 68 റണ്‍സുമായി രാഹുലുമാണ് ക്രീസില്‍. 76 പന്തില്‍ നിന്ന് രണ്ടുസിക്‌സറുകളും പത്ത് ബൗണ്ടറികളും സഹിതമാണ് രോഹിത് 81 റണ്‍സെടുത്തത്. 75 പന്ത് നേരിട്ട രാഹുലിന്റെ ഇന്നിങ്‌സില്‍ ഒരു സിക്‌സറും ഏഴുബൗണ്ടറിയും ഉള്‍പ്പെടും. ഇതിനിടെ ഈ ലോകകപ്പില്‍ രോഹിത്തിന്റെ റണ്‍ സമ്പാദ്യം 600 കടന്നു. ലോകകപ്പിലെ ടോപ് സ്‌കോറര്‍ സ്ഥാനം ബംഗ്ലാദേശിന്റെ ഷാക്കിബുല്‍ ഹസനില്‍നിന്ന് (606) രോഹിത് തിരിച്ചുപിടിക്കുകയും ചെയ്തു.
നേരത്തെ, നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 264 റണ്‍സെടുത്തത്. 128 പന്തില്‍ 113 റണ്‍സെടുത്ത മാത്യൂസിനെ ജസ്പ്രീത് ബുമ്രയാണ് പുറത്താക്കിയത്. 10 ബൗണ്ടറിയും രണ്ടു സിക്‌സും നിറംചാര്‍ത്തിയ ഇന്നിങ്‌സ്! മല്‍സരത്തിലാകെ 10 ഓവര്‍ ബോള്‍ ചെയ്ത ബുമ്ര, 37 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഇതോടെ ഏകദിനത്തില്‍ ബുമ്രയുടെ വിക്കറ്റ് നേട്ടം 100 കടന്നു. 11.4 ഓവറില്‍ 55 റണ്‍സെടുക്കുമ്പോഴേയ്ക്കും നാലു വിക്കറ്റ് നഷ്ടമാക്കിയ ശ്രീലങ്കയ്ക്ക്, അഞ്ചാം വിക്കറ്റില്‍ ലഹിരു തിരിമാന്നെയ്‌ക്കൊപ്പം മാത്യൂസ് പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് കരുത്തായത്. 26.1 ഓവര്‍ ക്രീസില്‍ നിന്ന മാത്യൂസ് - തിരിമാന്നെ സഖ്യം 124 റണ്‍സാണ് ലങ്കന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ഏകദിനത്തിലെ 21ാമത്തെയും ഈ ലോകകപ്പിലെ ആദ്യത്തെയും അര്‍ധസെഞ്ചുറി കുറിച്ച തിരിമാന്നെ, 68 പന്തില്‍ 53 റണ്‍സെടുത്താണ് പുറത്തായത്.
India vs Sri Lanka Live Score
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."