വിവരാവകാശ പ്രവര്‍ത്തകനെ വെടിവെച്ചു കൊന്ന കേസില്‍ ബി.ജെ.പി മുന്‍ എം.പിയുടെ പങ്ക് ബോധ്യപ്പെട്ട് കോടതി; ശിക്ഷ 11ന്
ഗുജറാത്ത്: ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ ദിനു സോളങ്കി വിവരാവകാശ പ്രവര്‍ത്തകനെ വെടിവെച്ചുകൊന്ന കേസില്‍ കുറ്റക്കാരനെന്ന് ബോധ്യപ്പെട്ട് കോടതി. സോളങ്കി ഉള്‍പ്പെടെയുള്ള കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ഈ മാസം 11ന് ശിക്ഷ വിധിക്കും. ഗുജറാത്തിലെ സി.ബി.ഐ സ്‌പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിക്കുക.
വിവാരവകാശ പ്രവര്‍ത്തകനായ അമിത് ജത്‌വയെ 2010ലാണ് വെടിവച്ചു കൊലപ്പെടുത്തിയത്. ഗിര്‍ വനപ്രദേശത്ത് നടക്കുന്ന അനധികൃത ഘനനം സംബന്ധിച്ച് നടത്തിയ അന്വേഷണമാണ് അമിത്തിനെ കൊല്ലാന്‍ പ്രതിളെ പ്രേരിപ്പിച്ചത്. ഗുജറാത്ത് ഹൈക്കോടതിക്ക് പുറത്ത് വച്ച് 2010 ജൂലൈ 20നാണ് അമിത് കൊല്ലപ്പെടുന്നത്. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം സോളങ്കിയുള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. തുടര്‍ന്ന് ഗുജറാത്ത് ഹൈക്കോടതിയാണ് കേസി സി.ബി.ഐയെ എല്‍പിച്ചത്.
ജുനഗഡ് പാര്‍ലമെന്റ് മണ്ഡലത്തില്‍ 2009 മുതല്‍ 2014 വരെ ബി.ജെ.പിയുടെ എം.പിയായിരുന്നു സോളങ്കി. ഇയാളുടെ ബന്ധു ശിവ സോളങ്കി, ശൈലേഷ് പാണ്ഡ്യ, ബഹാദൂര്‍ സിങ് വാദര്‍, പഞ്ചന്‍ ദേശായി, സഞ്ജയ് ചൗഹാന്‍, ഉദാജി താക്കൂര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍, കൊലപാതകം, ക്രിമിനല്‍ ഗൂഡാലോചന എന്നിവയാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."