റോഡ് ഉയര്‍ന്നപ്പോള്‍ കാന താഴ്ന്നു; ദേശീയ പാതയില്‍ അപകടക്കെണി
ചാവക്കാട്: റോഡ് ഉയര്‍ന്നപ്പോള്‍ കാന താഴ്ന്നു. സ്‌ളാബില്ലാത്തത് അപകട ഭീഷണിയുണ്ടാക്കുന്നു.
ദേശീയ പാത 17 ഒരുമനയൂര്‍ ഒറ്റതെങ്ങിലാണ് 200 മീറ്ററോളം പാതയില്‍ അപകടകെണിയുള്ളത്. ചാവക്കാട് മുതല്‍ ചേറ്റുവരെയുള്ള അഞ്ച്് കിലോമീറ്ററില്‍ റോഡ് വീതി കുറഞ്ഞയിടമാണ്. ഇവിടെ മാസങ്ങളായി തകര്‍ന്നു കിടന്ന റോഡ്് അറ്റകുറ്റപണികള്‍ നടത്തിയപ്പോള്‍ സ്‌ളാബിടാത്ത കാന താഴ്ന്നു പോയി. ഒന്നേകാല്‍ അടി വീതി മാത്രമാണ്് ഇവിടെ കാനക്കുള്ളത്.
കാനയില്‍ വീണ്് നിരവധി ടൂ വീലര്‍ യാത്രക്കാര്‍ക്ക്് പരുക്കേറ്റിട്ടുണ്ട്. കാനക്കു മുകളില്‍ സ്‌ളാബിടണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യം ദേശീയപാത അധിക്യതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. റോഡിലെ കാന ഏറ്റവും അധികം അപകടംവരുത്തുക ടൂ വീലര്‍ യാത്രക്കാര്‍ക്കും, കാല്‍ നട യാത്രക്കാര്‍ക്കും ആവും. ഇപ്പോള്‍ ഇവിടെ നടപാതയില്ല. ആളുകള്‍ നടക്കുന്നത് റോഡിലൂടെയാണ്. ടാറിങ് റോഡിന്റെ കാനയുടെ സൈഡ് വരെ മുട്ടികിടക്കുകയാണ്. കാനഉയര്‍ത്തി സ്‌ളാബിട്ടാല്‍ ആളുകള്‍ക്ക് നടപാതയാക്കാം. അപകടം തടയുകയും ചെയ്യാം. സമീപത്തെ ഹയര്‍സെക്കന്‍ഡറി സ്്കൂളിലെ നൂറുകണിനു വിദ്യാര്‍ഥികളും, ഇതുവഴിയാണ് യാത്ര ചെയ്യുന്നത്.
ആയിരകണക്കിനു ചെറുതും വലുതുമായ വാഹനങ്ങളും കടന്നുപോകുന്നു. അടിയന്തിരമായി കന ഉയര്‍ത്തി പണിത് സ്‌ളാബിട്ട് നടപാത നിര്‍മിക്കാനും,അതോടൊപ്പം നടപാത സഞ്ചാരയോഗ്യമാക്കുന്നതിനു അപകടങ്ങള്‍ ഇല്ലാതാക്കാാനും, ബന്ധപ്പെട്ടവര്‍ നടപടികള്‍ സീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."