ഇനി കളി കാര്യമാകും
ലണ്ടന്‍: ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ക്ക് വിരാമമായി. ഇനി കളി കാര്യമാകും. ഇതുവരെ കണ്ടതെല്ലാം റിഹേസല്‍. ഇനി വരാന്‍ പോകുന്നതാണ് റിയല്‍ പൂരം. നാലു ടീമുകള്‍. അതും മികച്ച നാലെണ്ണം. ഏതു ടീം സെമി കടക്കുമെന്നോ ഫൈനല്‍ കളിക്കുമെന്നോ കപ്പടിക്കുമെന്നോ പ്രവചിക്കാന്‍ സാധ്യമല്ലാത്ത സെമിലൈനപ്പാണ് ഈ ലോകകപ്പിലേത്.
ആസ്‌ത്രേലിയ - ഫിഞ്ച്
ഇത്തവണയും കിരീട പ്രതീക്ഷയിലാണ് ആസ്േ്രതലിയ. ഈ ലോകകപ്പിലുടനീളം ചാംപ്യന്‍മാരുടെ പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യയോടു തോറ്റതൊഴിച്ചാല്‍ ബാക്കിയെല്ലാം ശുഭമായി. റണ്‍ മെഷിനുകളായ വാര്‍ണറും ക്യാപ്റ്റന്‍ ഫിഞ്ചും ബാറ്റ്‌സ്മാന്‍മാരുടെ ഉറക്കം കെടുത്തുന്ന മിച്ചല്‍ സ്റ്റാര്‍ക്കും. കംഗാരുക്കള്‍ ഇത്തവണയും ട്രിപ്പിള്‍ സ്‌ട്രോങ്ങാ.
ഇംഗ്ലണ്ട് - മോര്‍ഗന്‍
സ്വന്തം നാട്ടില്‍ കന്നി കിരീടമുയര്‍ത്താമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട് ടീം. തുടക്കം ഗംഭീരമായെങ്കിലും അവസാനം തപ്പിത്തടയുന്ന ഇംഗ്ലണ്ടിനെയാണ് കാണാന്‍ കഴിഞ്ഞത്.
ഇന്ത്യ - കോഹ്‌ലി
കിരീട സാധ്യ ഏറെ വച്ചു പുലര്‍ത്തുന്ന ടീമാണ് ഇന്ത്യ. 1983 ല്‍ കപിലും കൂട്ടരും ലോര്‍ഡ്‌സില്‍ നേടിയ കിരീടം ഇത്തവണ അതേ ലോര്‍ഡ്‌സില്‍ കോഹ്‌ലിയും കൂട്ടരും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ.
ന്യൂസിലന്‍ഡ് -
വില്യംസണ്‍
തുടക്കത്തില്‍ മുന്നേറിയ കിവീസിനെയല്ല അവസാനമായപ്പോഴേക്കും കണ്ടത്. പല മത്സരങ്ങളിലും അവര്‍ തപ്പിത്തടഞ്ഞു.
എങ്കിലും ഏതു ചാരത്തില്‍നിന്നും ചിറകടിച്ച് പറന്നുയരാമെന്ന വിശ്വാസത്തില്‍ തന്നെയായിരിക്കും വില്യംസണു സംഘവും. ആദ്യ കിരീടനേട്ടത്തിനായി അവര്‍ പോരാടുമെന്നു കരുതാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."