HOME
DETAILS

പിണറായി ഭരണം കെ.എസ്.എഫ്.ഇയെ ഇന്ന് കള്ളപ്പണം വെളുപ്പിക്കുന്ന കേന്ദ്രമാക്കി മാറ്റി; രമേശ് ചെന്നിത്തല

  
backup
November 30 2020 | 11:11 AM

ramesh-chennithala-on-ksfe-issue-2020
തിരുവനന്തപുരം: കെ.എസ്.എഫ്.ഇയില്‍ വിജിലന്‍സ് റെയ്ഡ് നടന്നതും തുടർന്നുണ്ടായ വിവാദങ്ങളിലും സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നല്ല നിലയിൽ നടന്നിരുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായിരുന്നു കെ എസ് എഫ് ഇ. നാലര വർഷത്തെ പിണറായി ഭരണം കെ എസ് എഫ് ഇ യെ ഇന്ന് കള്ളപ്പണം വെളുപ്പിക്കുന്ന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു.
 
ആസ്ഥാനമന്ദിരത്തിന്റെ, നിർമ്മാണത്തിലും, കമ്പ്യൂട്ടറൈസേഷനിലും നടന്നുവെന്ന് പറയപ്പെടുന്ന വ്യാപകമായ അഴിമതികളിൽ തുടങ്ങി, ചിട്ടികളിൽ വരെ ഗുരുതരമായ ക്രമക്കേട് നടക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇടപാടുകാർക്ക് പോലും വിശ്വാസമില്ലാത്ത സ്ഥാപനമായി കെഎസ്എഫ്ഇ അധ:പതിച്ചിരിക്കുന്നു. ഈ പൊതുമേഖലാ സ്ഥാപനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അനുദിനം പുറത്തു വരുന്നത്. എന്തൊക്കെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടാലും, യാതൊരു അന്വേഷണവും വേണ്ട എന്ന് ധനകാര്യ മന്ത്രിയുടെ നിലപാട് തീർത്തും ദുരൂഹമാണ്. ഇത് സംസ്ഥാന സർക്കാരിന്റെ കൂടി നിലപാടാണോ എന്ന് വ്യക്തമാക്കാൻ പിണറായി വിജയൻ തയ്യറാകണമെന്നും അദ്ദേഹം പറഞ്ഞു.
 
ഏതൊക്കെ വിഷയങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് സിപിഎം പാർട്ടി നേതൃത്വം തീരുമാനമെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സിപിഎമ്മിന്റെ പോഷകസംഘടനയായി പ്രവർത്തിക്കുന്ന സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്. തങ്ങൾക്ക് താല്പര്യമുള്ള കേസുകൾ മാത്രം അന്വേഷിക്കാനും അല്ലാത്തവ അന്വേഷിക്കാതിരിക്കാനും പാർട്ടിയും സർക്കാരും വിജിലൻസിനെ നിർബന്ധിക്കുന്നു. പിണറായി ഭരണത്തിൻ കീഴിൽ എല്ലാ അർത്ഥത്തിലും വിജിലൻസ് കൂട്ടിലടച്ച തത്തയായിരിക്കുകയാണ്.
പ്രതിപക്ഷ എംഎൽഎ മാർക്കെതിരെ അകാരണമായ വിജിലൻസ് അന്വേഷണമാകാം, കള്ളപ്പണം വെളുപ്പിക്കുന്നത് ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളിൽ അന്വേഷണം പാടില്ല എന്ന സർക്കാർ നിലപാട് വിചിത്രമാണ്.
 
കള്ളന്മാരെയും, സ്വർണകള്ളക്കടത്തു കാരെയും, സംരക്ഷിക്കുന്ന സർക്കാർ നിലപാടാണ് കേരളത്തിൽ അഴിമതി പെരുകാൻ കാരണമായാത്. കെഎസ്എഫ്ഇ ക്കെതിരെ നടന്ന വിജിലൻസ് നടപടി യുടെ വിവരങ്ങൾ അടിയന്തരമായി പുറത്തു വിടാനും, കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാനും പിണറായി വിജയൻ തയ്യാറാവണം. കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാൻ അത് അനിവാര്യമാണെന്നും ചെന്നിത്തല പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  25 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  25 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  25 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  25 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  25 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  25 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  25 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  25 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  25 days ago