കാറ്റിലും മഴയിലും വ്യാപക നാശം
കണ്ണൂര്‍: കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ കനത്ത നാശം. പാലോട്ടുപള്ളിയില്‍ മരം കടപുഴകി വൈദ്യുത തൂണ്‍ പൊട്ടി ജീപ്പ് യാത്രികര്‍ അപകടത്തില്‍പെട്ടു. ജീപ്പിന് മുകളില്‍ മരവും വൈദ്യുത തൂണും വീഴുകയായിരുന്നു. പുറകിലിരുന്ന യാത്രികര്‍ തെറിച്ച് മുന്നിലേക്ക് വീണു. ഇതരസംസ്ഥാന തൊഴിലാളിയായ അഖിലേഷി(28)ന് പരുക്കേറ്റു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മട്ടന്നൂര്‍ ഫയര്‍ഫോഴ്‌സും പൊലിസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. ചാവശേരി കാശിമുക്കില്‍ ശക്തമായ കാറ്റില്‍ മരം പൊട്ടിവീണ് വൈദ്യുത ലൈന്‍ പൊട്ടിവീണു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി.
കൂത്തുപറമ്പില്‍ ഇന്നലെ വൈകുന്നേരമുണ്ടായ മിന്നലില്‍ മാലൂര്‍ സിറ്റിക്കടുത്തെ കാഞ്ഞിരവയലില്‍ കരിപ്പായി നാണു, ചെറുവാഞ്ചേരി പൂവത്തൂരിലെ കിഴക്കോടന്‍ നാണു എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുണ്ടായി. ചെണ്ടയാട് കുനുമലില്‍ പരേതനായ തൈപറമ്പത്ത് സന്തോഷിന്റെ മകള്‍ സൂര്യ(12)യക്ക് മിന്നലേറ്റു. സന്തോഷിന്റെ സഹോദരി സവിതയുടെ വീട്ടില്‍വച്ചു ഇന്നലെ വൈകുന്നേരം ഏഴോടെയാണ് കുട്ടിക്ക് മിന്നലേറ്റത്. കാലിലണിഞ്ഞ പാദസരം ഉരുകിപോവുകയും പിന്‍ഭാഗത്ത് സാരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. വീടിനും കേടുപാടുകള്‍ സംഭവിച്ചു. കട്ടിലകള്‍ ഇളകുകയും ചുമരുകള്‍ വിണ്ടുകീറുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."