അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി ഭീഷണിയാകുന്നു
എരുമപ്പെട്ടി: എരുമപ്പെട്ടി മുട്ടിക്കലില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി പരിസരവാസികള്‍ക്ക് ഭീഷണിയാകുന്നു.
മുട്ടിക്കല്‍ പഴയ കള്ള് ഷാപ്പിന് എതിര്‍ വശത്തുള്ള കുന്നിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നത്. കോട്ടപ്പുറം വില്ലേജിലെ 292 സര്‍വേ നമ്പറിലുള്ള അര ഏക്കറിലധികം വരുന്ന പുറമ്പോക്ക് ഭൂമിയിലാണ് ഖനനം നടത്തുന്നത്. കൈവശവകാശം ഉണ്ടെന്ന് അവകാശപ്പെടുന്ന പരിസരവാസിയാണ് ക്വാറി പ്രവര്‍ത്തിപ്പിക്കുന്നത്.പുലര്‍ച്ചെ അഞ്ച്മുതല്‍ രാവിലെ ഒന്‍പത് വരെ നടത്തുന്ന ക്വാറിയുടെ പ്രവര്‍ത്തനം പരിസരത്തുള്ള കുടുംബങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയുയര്‍ത്തുന്നുണ്ട്. കല്ല് പൊട്ടിക്കാന്‍ ജാക്ക് ഹാമര്‍ ഉപയോഗിച്ച് കുഴിയെടുക്കുന്നതും ഉഗ്ര സ്‌ഫോടനം നടത്തുന്നതും വീടുകള്‍ക്ക് വിള്ളല്‍ വീഴ്ത്തുന്നതായി പരിസര വാസികള്‍ പറയുന്നു.
തലപ്പിള്ളി താലൂക്കിലും കോട്ടപ്പുറം വില്ലേജിലും, പൊലിസിലും നിരവധി തവണ പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."