കാട്ടുമൃഗ ശല്യത്തിനെതിരേ കാഞ്ഞിരക്കൊല്ലിയില്‍ പ്രതിരോധ കൂട്ടായ്മ
പയ്യാവൂര്‍: കാട്ടുമൃഗശല്യത്തിനെതിരേ കാഞ്ഞിരക്കൊല്ലിയില്‍ കര്‍ഷക ജനകീയ പ്രതിരോധ കൂട്ടായ്മ നടത്തും. കാട്ടുമൃഗങ്ങളെ വനത്തിനകത്തു തന്നെ നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകണമെന്നും വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന മുഴുവന്‍ കൃഷിക്കാരുടെയും കാര്‍ഷിക വിളകള്‍ക്കും ജീവനും സ്വത്തിനും സൗജന്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധ കൂട്ടായ്മ. 25ന് വൈകുന്നേരം മൂന്നിന് കാഞ്ഞിരക്കൊല്ലി ടൗണില്‍ പി.കെ ശ്രീമതി എം. പി ഉദ്ഘാടനം ചെയ്യും.
ടി.എം ജോഷി അധ്യക്ഷനാകും. വത്സന് പനോളി മുഖ്യപ്രഭാഷണം നടത്തും. കാട്ടുമൃഗ ശല്യവും പരിഹാര മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ റിട്ട. ഫോറസ്റ്റ് റെയിഞ്ചര്‍ എം.പി പ്രഭാകരന്, കര്‍ഷക സംഘം സംസ്ഥാന കമ്മറ്റി അംഗം എം. വേലായുധന്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. സി.എച്ച് മേമി, റവ. ഡോ. ജോസ് വെട്ടിക്കല്‍, ഫാ. ജോസ് ആനാനിക്കല്‍ ക്ലാസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."