ബജറ്റിന് പിന്നാലെ രാജസ്ഥാനിലും മധ്യ പ്രദേശിലും ഇന്ധനവില അഞ്ച് രൂപ വര്‍ധിച്ചു
ജെയ്പൂര്‍/ ഭോപ്പാല്‍: ബജറ്റ് പ്രഖ്യാപനത്തില്‍ വില വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ രാജ്യത്ത് ഇന്ധന വില കൂട്ടി. ഇന്നലെ രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.
കേന്ദ്രത്തിന്റെ നികുതിക്കു പുറമെ സംസ്ഥാന നികുതികൂടി ചേര്ത്തിയപ്പോഴേക്കും ഉപഭോക്താവിന് ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും അഞ്ചു രൂപയുടെ വര്‍ധനവാണ് രാജസ്ഥാനില്‍ ഉണ്ടായത്. മധ്യപ്രദേശിലാകട്ടെ 4.50 രൂപയുമാണ് വില. എക്സൈസ് നികുതി, റോഡ് സെസ് എന്നിവ ചുമത്തി 2.50 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധനത്തിന് വില വര്‍ധിപ്പിച്ചത്.
ഇതിന് പിന്നാലെയാണ് സംസ്ഥാന നികുതിയും ചുമത്തി രാജസ്ഥാനില്‍ അഞ്ചു രൂപയുടെയും മധ്യപ്രദേശില്‍ 4.50 രൂപയുടെയും വര്‍ധനവ് രാജസ്ഥാനിലും മധ്യപ്രദേശിലും ഉണ്ടായത്. രാജസ്ഥാനില്‍ പെട്രോളിന് 26 ശതമാനത്തില്‍നിന്ന് 30 ശതമാനവും ഡീസലിന് 18 ശതമാനത്തില്‍നിന്ന് 22 ശതമാനവുമായാണ് വില കൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."