ഇസ്‌റാഈലിന് ഭീഷണിയായി കടല്‍ച്ചൊറിക്കൂട്ടം
ജറൂസലം: മനുഷ്യരെ കൊല്ലാന്‍ ശേഷിയുള്ള വിഷമുള്ള കടല്‍ച്ചൊറി (ജെല്ലി ഫിഷ്) കൂട്ടത്തെ നേരിടാനാകാതെ ഇസ്‌റാഈല്‍. രാജ്യത്തിന്റെ തീരങ്ങളില്‍ ലക്ഷക്കണക്കിനു കടല്‍ച്ചൊറികള്‍ അടിഞ്ഞുകൂടിയിരിക്കുകയാണ്. ഇവയെ ആളുകള്‍ ഭയക്കുന്നതിനാല്‍ ടൂറിസം മേഖല ആശങ്കയിലാണ്.
ഓരോ വര്‍ഷവും ലോകത്ത് 150 ദശലക്ഷം പേര്‍ക്ക് മത്സ്യമല്ലെങ്കിലും ശരീരത്തില്‍ 90 ശതമാനത്തിലധികം ജലമുള്ള ജലജീവിയായ കടല്‍ച്ചൊറിയുടെ കുത്തേല്‍ക്കുന്നതായാണ് കണക്ക്. ചില ജെല്ലി ഫിഷുകള്‍ അതീവ അപകടകാരികളാണ്. ഇവ മത്സ്യങ്ങളെ അകത്താക്കുന്നതിനാല്‍ മത്സ്യസമ്പത്ത് വന്‍തോതില്‍ കുറയാനുമിടയാക്കും. മീന്‍പിടിത്തക്കാരുടെ വലകളും നശിപ്പിക്കും. സ്വീഡനിലും സ്‌കോട്ട്‌ലന്റിലും ഇവയെ ഭയന്ന് വൈദ്യുത നിലയങ്ങള്‍ അടച്ചുപൂട്ടിയിരുന്നു.
ഒമാനിലും ഇസ്‌റാഈലിലും കടല്‍ജലത്തില്‍നിന്ന് ഉപ്പു വേര്‍തിരിക്കുന്ന നിലയങ്ങളും ഇവ കാരണം പൂട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."