HOME
DETAILS

ഇടവിട്ടുള്ള മഴ: ഗുണവും ദോഷവുമെന്ന് വിലയിരുത്തല്‍

  
backup
July 06 2019 | 19:07 PM

%e0%b4%87%e0%b4%9f%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%ae%e0%b4%b4-%e0%b4%97%e0%b5%81%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a6%e0%b5%8b

 


കോഴിക്കോട്: ഇടവിട്ടുള്ള മഴ ഗുണവും ദോഷവുമെന്ന് വിലയിരുത്തല്‍. ജൂലൈ മാസമായിട്ടും സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെടാതിരിക്കുകയും ഇടവിട്ടുള്ള മഴയുണ്ടാവുകയും ചെയ്യുന്നത് ഒരു തരത്തില്‍ ഗുണവും മറ്റൊരു തരത്തില്‍ ദോഷവും ചെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.


ഇടവിട്ട് മഴയുണ്ടാകുന്നത് പകര്‍ച്ചവ്യാധികളും മറ്റ് രോഗങ്ങളും വ്യാപിക്കാന്‍ കാരണമാവുമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇടക്കുള്ള മഴയായതിനാല്‍ വെള്ളം കെട്ടിനില്‍ക്കുകയും കൊതുകുകള്‍ പെരുകുകയും കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കുകയും ചെയ്യും. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ,യെല്ലോ ഫീവര്‍ തുടങ്ങി നിരവധി രോഗങ്ങള്‍ വ്യാപിക്കുകയും ആശുപത്രികളില്‍ പനി ക്ലിനിക്കുകള്‍ നിറഞ്ഞു കവിയുകയും ചെയ്യുകയാണ്. ഇതിന് പ്രധാന കാരണം ഇടവിട്ടുള്ള മഴയും കൊതുകുകള്‍ പെരുകുന്നതുമാണ്. തുടര്‍ച്ചയായി മഴയുണ്ടായാല്‍ ലാര്‍വകള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ പെരുകിവരില്ല.


എന്നാല്‍ ഇടവിട്ടുള്ള മഴ ഭൂമിയില്‍ വെള്ളം കൂടുതലായി ഇറങ്ങാനുള്ള സാധ്യതയുണ്ടാക്കും. തുടര്‍ച്ചയായി മഴ പെയ്യുമ്പോള്‍ തോടും കുളങ്ങളും പുഴയുമെല്ലാം നിറഞ്ഞ് വെള്ളം ഭൂരിഭാഗവും ഒഴുകി കടലിലേക്ക് പതിക്കും. ഇടവിട്ടുള്ള മഴയാകുമ്പോള്‍ ഉള്ള വെള്ളം പരമാവധി ഭൂമിയിലേക്ക് ഇറങ്ങുകയും ഭൂഗര്‍ഭ ജലത്തിന്റെ അളവ് കൂടുകയും ചെയ്യുമെന്നാണ് നിഗമനം. ഭൂഗര്‍ഭ ജലത്തിന്റെ അളവും സ്ഥാനവുമെല്ലാം മാറുകയും ജലദൗര്‍ലഭ്യം വര്‍ധിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്.


ഇത്തവണ നേരത്തേ വരള്‍ച്ചയുണ്ടായപ്പോള്‍ വറ്റാതിരുന്ന കുളങ്ങളും കിണറുകളും മറ്റ് ജലാശയങ്ങളും പൂര്‍ണമായും വറ്റിയത് ആശങ്കയുളവാക്കിയിട്ടുണ്ട്. ചെന്നൈയിലെ കടുത്ത വരള്‍ച്ചയും കുടിവെള്ള ക്ഷാമവും വലിയ ഭീതിയാണ് ഉണ്ടാക്കുന്നത്. ഇവിടെ വലിയ പ്രളയത്തിനു ശേഷമാണ് കൊടും വരള്‍ച്ച നേരിടുന്നത്. കേരളത്തില്‍ മെല്ലെപ്പോക്ക് തുടരുന്ന കാലവര്‍ഷം ഈ മാസം പകുതിയോടെ സജീവമാകാന്‍ സാധ്യതയുണ്ടെന്ന് കലാവസ്ഥാ നിരീക്ഷകര്‍ സൂചിപ്പിക്കുന്നു. ജൂണ്‍ എട്ടിനാണ് കാലവര്‍ഷം കേരളത്തിലെത്തിയത്. വായു ചുഴലിക്കാറ്റ് സജീവമായതോടെയാണ് മണ്‍സൂണ്‍ ആരംഭിച്ചത്. എന്നാല്‍ ഇത് ദുര്‍ബലമായതോടെ കാറ്റിന്റെ ഗതിയില്‍ മാറ്റം വരികയും മഴ കുറയുകയുമായിരുന്നു. സാധാരണയായി മഴക്കാലത്ത് കേരള തീരത്ത് രൂപപ്പെടേണ്ട ന്യൂനമര്‍ദ പാത്തി (ട്രഫ്) രൂപപ്പെടാത്തതും മഴയുടെ കുറവുണ്ടാക്കി.


കര്‍ണാടക മുതല്‍ മലപ്പുറം പൊന്നാനി വരേ നീളുന്ന ന്യൂനമര്‍ദ പാത്തിയാണ് വടക്കന്‍ കേരളത്തിലെ ഇപ്പോഴത്തെ മഴയ്ക്ക് കാരണം. അതിനിടെ തിങ്കള്‍ മുതല്‍ സാധാരണ മണ്‍സൂണ്‍ കാലത്തുണ്ടാവുന്ന വെയിലിന് കാരണമായ മണ്‍സൂണ്‍ ബ്രേക്ക് ഉണ്ടാവുമെന്നും നിരീക്ഷകര്‍ പറയുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വിവാദ പരാമർശങ്ങൾ പിൻവലിച്ചില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കും': ഷാനിമോൾ ഉസ്മാൻ

Kerala
  •  a month ago
No Image

പാതിരാ റെയ്ഡ്; ഹോട്ടലിൻ്റെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു

Kerala
  •  a month ago
No Image

ശൂറാകൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഭരണഘടനാ ഭേദഗതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഖത്തര്‍

qatar
  •  a month ago
No Image

ലൈം​ഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്

National
  •  a month ago
No Image

അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിച്ചു നീക്കി ജിദ്ദ നഗരസഭ

Saudi-arabia
  •  a month ago
No Image

ലൈസന്‍സ് ടെസ്റ്റിനിടെ ബസിൽ തീപിടിത്തം

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് സല്‍മാന്‍ രാജാവും കിരീടാവകാശിയും

Saudi-arabia
  •  a month ago
No Image

' തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 558 കോടി രൂപയുടെ വസ്തുവകകൾ', കണക്ക് പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

National
  •  a month ago
No Image

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു; ഇപ്പോള്‍ അപേക്ഷിക്കാം

uae
  •  a month ago
No Image

വഞ്ചനാക്കേസിൽ സിഐടിയു നേതാവ് പിടിയിൽ

Kerala
  •  a month ago