HOME
DETAILS
MAL
മാഞ്ചസ്റ്റര്‍ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു
backup
May 23 2017 | 07:05 AM
ന്യൂഡല്‍ഹി:മാഞ്ചസ്റ്ററിലെ സംഗീതപരിപാടിയ്ക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു.
സംഭവം ഏറെ വേദനിപ്പിച്ചു. തീര്‍ത്തും അപലപനീയമാണ്. ആക്രമണത്തിന് ഇരയായി ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു - പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Pained by the attack in Manchester. We strongly condemn it. Our thoughts are with the families of the deceased & prayers with the injured.
— Narendra Modi (@narendramodi) May 23, 2017
മാഞ്ചസ്റ്ററില്‍ യു.എസ് പോപ് താരം അരിയാന ഗ്രാന്റിന്റെ സംഗീത പരിപാടിയ്ക്കിടെയാണ് സ്‌ഫോടനമുണ്ടായത്. പ്രാദേശിക സമയം രാത്രി 10.30 ഓടെയാണ് സംഭവം. സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും 50 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."