HOME
DETAILS

മെഡിക്കല്‍ കോളജ് കോഴ: ബി.ജെ.പി നേതാക്കളുടെ മൊഴിയെടുത്തു

  
backup
July 06 2019 | 19:07 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%b4-%e0%b4%ac%e0%b4%bf-%e0%b4%9c

 


തിരുവനന്തപുരം: വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളജ് കോഴ വിവാദവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ബി.ജെ.പി നേതാക്കളുടെ മൊഴിയെടുത്തു. കുമ്മനം രാജശേഖരന്റെയും ബി.ജെ.പി അന്വേഷണ കമ്മിഷന്‍ അംഗങ്ങളായ കെ.പി ശ്രീശന്‍, നസീര്‍ എന്നിവരുടെയും മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കോഴ ഇടപാട് നടന്നിട്ടില്ലെന്ന് ബി.ജെ.പി നേതാക്കള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ ഒരു നേതാവിനെയും കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്നും നേതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. കോളജിന് അംഗീകാരം നേടിക്കൊടുക്കാന്‍ ബി.ജെ.പി നേതാക്കള്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
അംഗീകാരം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് എസ്.ആര്‍ മെഡിക്കല്‍ കോളജ് ഉടമയില്‍ നിന്ന് ബി.ജെ.പി നേതാക്കള്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും സഹകരണ സെല്‍ കണ്‍വീനറുമായിരുന്ന ആര്‍.എസ് വിനോദിനെതിരേയായിരുന്നു പ്രധാന ആരോപണം.
തുടര്‍ന്ന് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് തന്നെ വിനോദിനെ പുറത്താക്കിയിരുന്നു. കണ്‍സള്‍ട്ടിങ് ഫീസായാണ് തുക വാങ്ങിയതെന്നും ഇത് ഡല്‍ഹിയിലെ സതീഷ് നായര്‍ക്ക് കൈമാറിയെന്നും വിനോദ് പിന്നീട് സമ്മതിക്കുകയും ചെയ്തു.


സംഭവത്തില്‍ എം.ടി രമേശ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നത് പാര്‍ട്ടി സംസ്ഥാന ഘടകത്തെ പിടിച്ചുലയ്ക്കുന്ന സ്ഥിതിവരെയുണ്ടായി. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും നേതാക്കള്‍ കോഴ വാങ്ങിയെന്നതിന് തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  17 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  17 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  17 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  17 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  17 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  17 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  17 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  17 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  17 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  17 days ago