HOME
DETAILS

കുറ്റവാളിയെ ഇല്ലാതാക്കാനുള്ള വഴി

  
backup
July 06 2019 | 21:07 PM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b4%be%e0%b4%b3%e0%b4%bf%e0%b4%af%e0%b5%86-%e0%b4%87%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

 


''കള്ളനെ ഇല്ലാതാക്കാന്‍ എന്താണു വഴി...?'' ഗുരു ശിഷ്യന്മാരോട് ചോദിച്ചു.
ശിഷ്യര്‍ പറഞ്ഞു: ''കൊന്നുകളയുക തന്നെ..''
''ഉത്തരം ശരിയല്ല..'' ഗുരു.
''പിന്നെ എന്താണു വഴി..?'' ശിഷ്യന്മാരുടെ ചോദ്യം.


ഗുരു പറഞ്ഞു: ''കള്ളനെ കൊല്ലുന്നതിനു പകരം കള്ളനിലെ കള്ളത്തരം കൊന്നുകളയുക. അപ്പോള്‍ അവന്‍ കള്ളനല്ലാതായി മാറും.''
കുറ്റവാളിയല്ല, കുറ്റമാണ് ഇല്ലാതാവേണ്ടത്. കുറ്റം ഇല്ലാതായാല്‍ സ്വാഭാവികമായും കുറ്റവാളിയും ഇല്ലാതാവും. വസ്ത്രത്തില്‍ അഴുക്കു പുരണ്ടാല്‍ ആരും വസ്ത്രം ഒഴിവാക്കുകയല്ല, അഴുക്ക് കഴുകി പഴയ അഴകു വരുത്തി ഉപയോഗിക്കുകയാണു ചെയ്യുക. സിസ്റ്റത്തില്‍ വൈറസ് കയറിയാല്‍ ആരും സിസ്റ്റം വലിച്ചെറിയില്ല. പകരം വൈറസ് കളഞ്ഞ് വീണ്ടും അതുപയോഗിക്കുകയാണു ചെയ്യുക. ഭക്ഷണം നിലത്തു വീണാല്‍ അതെടുക്കാതെ കളയരുതെന്നാണല്ലോ നിയമം. അതെടുത്ത് അഴുക്കുണ്ടെങ്കില്‍ കഴുകി കഴിക്കണം. തെറ്റുകാരനെ കണ്ടാല്‍ അവനെ നിഷേധാത്മകമായി കൈകാര്യം ചെയ്യുന്നതിനു പകരം അവനിലെ തെറ്റു നീക്കം ചെയ്യുക. എങ്കില്‍ അവനെ നമുക്ക് ഉപയോഗപ്പെടുത്താം. അവനിലെ തെറ്റു നീങ്ങിക്കിട്ടിയാല്‍ ഒരുപക്ഷെ, സമൂഹത്തിനുതന്നെ വലിയ ഉപകാരിയായിട്ടായിരിക്കും അവന്‍ മാറുക.
ശിക്ഷകൊണ്ട് ശരീരം മാറിയേക്കും. എന്നാല്‍ മനസ് മാറിക്കൊള്ളണമെന്നില്ല. അവസരം കിട്ടിയാല്‍ വീണ്ടും തെറ്റിലേക്കു തന്നെ മടങ്ങുന്ന കുറ്റവാളികളുണ്ടല്ലോ.. മനസ് മാറുന്നില്ലെങ്കില്‍ ശിക്ഷ ഒരു പ്രതികാരനടപടി മാത്രമായി ചുരുങ്ങും.


ശിക്ഷിക്കുന്നുവെങ്കില്‍ അതിന്റെ മര്‍മലക്ഷ്യം സംഹാരമല്ല, നിര്‍മാണമായിരിക്കണം. കൊന്നവനെ കൊല്ലുമ്പോള്‍ അനേക കൊലപാതകങ്ങള്‍ ഇല്ലാതാകുന്നതുപോലെ. വേശ്യാവൃത്തി നടത്തിയവനെ മാതൃകാപരമായി ശിക്ഷിക്കുമ്പോള്‍ അനേകമനേകമാളുകള്‍ക്ക് തങ്ങളുടെ ചാരിത്ര്യശുദ്ധി നിലനിര്‍ത്താന്‍ കഴിയുന്നതുപോലെ.
ശിക്ഷയുടെ നിര്‍മാണമെന്ന ലക്ഷ്യം യാഥാര്‍ഥ്യമാവണമെങ്കില്‍ ശിക്ഷയ്ക്കുള്ള പ്രേരകം വികാരമാവരുതെന്ന നിബന്ധനയുണ്ട്. പകരം, വിചാരമായിരിക്കണം. വികാരപ്രേരിതമായ ശിക്ഷാനടപടിയില്‍ കുറ്റവാളി ഇല്ലാതാകുമെങ്കിലും കുറ്റം ഇല്ലാതാവില്ല. കുറ്റം ഇല്ലാതാവാതെ കുറ്റവാളി ഇല്ലാതായിട്ടെന്തു കാര്യം..? ആള്‍കൂട്ടങ്ങള്‍ നിയമം കൈയ്യിലെടുക്കരുതെന്ന് പറയുന്നതതുകൊണ്ടാണ്. അവരെ കൊണ്ട് കുറ്റം ഇല്ലാതാക്കാനാവില്ല, കുറ്റവാളിയെ ഇല്ലാതാക്കാനേ കഴിയൂ. അവരുടെ ശിക്ഷാനടപടിക്കു പ്രേരകമായി വര്‍ത്തിക്കുക വികാരം മാത്രമായിരിക്കുമെന്നതാണു കാരണം.


കള്ളന്മാരെ വെറുതെ വിടാത്തവരാണല്ലോ നാം. എന്നാല്‍ വീട്ടില്‍ കയറിയ കള്ളനെ വെറും കൈയ്യോടെ വിടാത്ത ഒരു മഹാമനീഷിയുടെ കഥയുണ്ട്. കേട്ടിട്ടില്ലെങ്കിലിതാ...
ഹിജ്‌റ മൂന്നാം ശതകത്തിലാണു സംഭവം. ഖുറാസാനുകാരനായ അഹ്മദ് ബിന്‍ ഖള്‌റവൈഹിയുടെ വീട്ടില്‍ ഒരിക്കല്‍ കള്ളന്‍ കയറി. വലിയ സൂഫിയും ഭൗതികപരിത്യാഗിയുമായ ആ മനുഷ്യന്റെ വീട്ടില്‍നിന്നുണ്ടോ വല്ലതും കിട്ടുന്നു. കള്ളന്‍ വീടകം കണ്ടു എന്നല്ലാതെ ഒന്നും കിട്ടിയില്ല. അങ്ങനെ അയാള്‍ നിരാശനായി പോകാനൊരുങ്ങവെ അഹ്മദ് മുന്നോട്ടു വന്നുകൊണ്ട് പറഞ്ഞു: ''നീ കിണറ്റില്‍നിന്ന് വെള്ളം കോരി അംഗസ്‌നാനം ചെയ്ത് നിസ്‌കരിക്കുക. ഇവിടെ തന്നെ നിന്നോളൂ. ദൈവം എനിക്ക് വല്ലതും തരികയാണെങ്കില്‍ അതു ഞാന്‍ നിനക്കു തരാം.. ഇവിടെ വന്നിട്ട് വെറും കൈയ്യോടെ മടങ്ങരുത്..!''


കള്ളന്‍ നല്ല കള്ളന്‍തന്നെ.. ശൈഖ് പറഞ്ഞത് അതുപോലെ അനുസരിച്ചു. ബക്കറ്റെടുത്ത് കിണറ്റില്‍നിന്ന് വെള്ളം കോരി. അതുപയോഗിച്ച് അംഗസ്‌നാനം ചെയ്തു നിസ്‌കരിച്ചു. അടുത്ത ദിവസമതാ ഏതോ ഒരാള്‍ ആ വീട്ടിലേക്കു കയറിവരുന്നു. നൂറു ദീനാറുമായാണ് അദ്ദേഹത്തിന്റെ വരവ്. ദീനാര്‍ മുഴുവന്‍ അദ്ദേഹം ശൈഖിനു സമ്മാനിച്ചു.
അപ്രതീക്ഷിതമായി കിട്ടിയ സമ്മാനം.. കൈയ്യില്‍ ഒന്നുമില്ലാത്ത തനിക്ക് ദിവസങ്ങളോളം കഴിയാനുള്ള വക.. പക്ഷെ, അദ്ദേഹം കള്ളനോട് പറഞ്ഞു: ''ഇതെല്ലാം നീയെടുത്തോളൂ.. ഒറ്റ രാത്രി നീ നിര്‍വഹിച്ച നിസ്‌കാരത്തിനുള്ള പ്രതിഫലമാണിത്...!''


ശൈഖിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ കള്ളന്‍ സ്തംഭിച്ചു പോയി. എന്തു പറയണമെന്നറിയാതെ കുഴങ്ങി.. അത്യുത്തമമായ ആ സ്വഭാവത്തിനു മുന്നില്‍ കണ്ണീര്‍ വാര്‍ക്കാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. പിന്നെ താമസിച്ചുനിന്നില്ല. ചെയ്ത പാപത്തില്‍നിന്ന് പൂര്‍ണമായും രാജിവച്ച് അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങി എന്നു ചരിത്രം.
ഇവിടെ കള്ളന്‍ ഇല്ലാതായി പുതിയ മനുഷ്യന്‍ രൂപപ്പെട്ടതു കണ്ടില്ലേ..
കുറ്റവാളികളെ ഇല്ലാതാക്കാനും സമൂഹത്തെ സാംസ്‌കാരികമായി ഔന്നത്യത്തിലെത്തിക്കാനും ഇത്തരത്തിലുള്ള നടപടികളാണു കൂടുതല്‍ ഫലം ചെയ്യുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago