HOME
DETAILS

നവകേരളത്തിന് പദ്ധതിയൊരുങ്ങുന്നു

  
backup
September 27 2018 | 18:09 PM

%e0%b4%a8%e0%b4%b5%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b5%8a%e0%b4%b0%e0%b5%81

 

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന പ്രധാന മേഖലകളുടെ പുനര്‍നിര്‍മാണത്തിന് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയില്‍നിന്ന് വായ്പ മുഖേന 15,900 കോടി രൂപ സമാഹരിക്കുന്നതിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതുമരാമത്ത് റോഡുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകള്‍, ജല വിതരണം, വെള്ളപ്പൊക്ക നിയന്ത്രണം, ജലസേചനം, തീരദേശ സംരക്ഷണം, തീരപ്രദേശത്തെ പുനരധിവാസം, പൊതു സ്ഥാപനങ്ങള്‍, ആരോഗ്യ മേഖല, പരിസ്ഥിതി സംരക്ഷണം മുതലായ മേഖലകള്‍ക്കുവേണ്ടിയാണ് ഈ തുക വിനിയോഗിക്കുക. ഇതിനെല്ലാം കൂടി 15,882 കോടി രൂപയുടെ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.
കാര്‍ഷിക മേഖലയിലും തോട്ടം മേഖലയിലുമുണ്ടായ നഷ്ടം കൂടി കണക്കാക്കാനും ആ മേഖലകളില്‍ പുനര്‍നിര്‍മാണത്തിന് വിഭവസമാഹരണത്തിനുളള സാധ്യത പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ക്രൗഡ് ഫണ്ടിങ്ങില്‍നിന്നും സി.എം.ഡി.ആര്‍.എഫില്‍നിന്നും ലഭിക്കുന്ന തുക പ്രധാനമായും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ അധിവസിക്കുന്നവരുടെയും വീടുകള്‍ പൂര്‍ണമായും തകര്‍ന്നുപോയവരുടെയും പുനരധിവാസത്തിന് സ്ഥലം വാങ്ങുന്നതിനും വീടുകള്‍ നിര്‍മിക്കുന്നതിനും വിനിയോഗിക്കും. സി.എം.ഡി.ആര്‍.എഫില്‍ നിന്നുള്ള തുക ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകളുടെ ഉപജീവനത്തിന് സഹായം നല്‍കുന്നതിനും ഉപയോഗിക്കും. പ്രളയം ബാധിച്ച ആളുകള്‍ക്ക് അടിയന്തര സഹായം നല്‍കുന്നതിനും റോഡുകളുടെയും വീടുകളുടെയും അറ്റകുറ്റപ്പണിക്കും എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫില്‍ നിന്നുള്ള ഫണ്ട് അതിന്റെ മാര്‍ഗരേഖ പ്രകാരം വിനിയോഗിക്കും.
എന്‍.ഡി.ആര്‍.എഫില്‍നിന്ന് എസ്.ഡി.ആര്‍.എഫിലേക്ക് ലഭിക്കുന്ന 2,500 കോടി രൂപയും സി.എം.ഡി.ആര്‍.എഫില്‍ നിന്നുള്ള ഏകദേശം 2,500 കോടി രൂപയും ക്രൗഡ് ഫണ്ടിങ് മുഖേന ഏറ്റെടുക്കുന്ന പദ്ധതികള്‍ക്ക് ലഭിക്കുന്ന 1,000 കോടി രൂപയും വീടുകളുടെ നിര്‍മാണത്തിനും ആളുകളുടെ പുനരവധിവാസത്തിന് സ്ഥലം വാങ്ങുന്നതിനും വീടുകളുടെ അറ്റകുറ്റപ്പണിക്കും വിളകളുടെയും വളര്‍ത്തുമൃഗങ്ങളുടെയും നഷ്ടത്തിന് സഹായം നല്‍കുന്നതിനും റോഡുകളും സര്‍ക്കാര്‍ കെട്ടിടങ്ങളും നന്നാക്കുന്നതിനും വിനിയോഗിക്കും.ഉപജീവന മാര്‍ഗത്തിനായുള്ള ചെലവ് ബന്ധപ്പെട്ട വകുപ്പുകളുടെ പദ്ധതി വിഹിതത്തില്‍ നിന്നും കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍നിന്നും എസ്.ഡി.ആര്‍.എഫില്‍ നിന്നും കണ്ടെത്തും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago