മിഴി തുറക്കാത്ത ഹൈമാസ്റ്റ് വിളക്കിനു ജനകീയ റീത്ത്
നീലേശ്വരം: സ്ഥാപിച്ച് ഒന്നര മാസത്തിലധികമായിട്ടും മിഴി തുറക്കാത്ത ഹൈമാസ്റ്റ് വിളക്കിനു ജനകീയ റീത്ത്. നീലേശ്വരം ബസ് സ്റ്റാന്റ് പരിസരത്തെ വി.എസ് ഓട്ടോ സ്റ്റാന്റിനു സമീപം നഗരസഭ സ്ഥാപിച്ച വിളക്കുകാലിനാണു ഇന്നലെ രാവിലെ റീത്തു വെച്ചത്.
'ഞാന്‍ ഹൈമാസ്റ്റ് ലൈറ്റ്. മാസങ്ങളായി ഇവിടെ വെയിലും മഴയും കൊണ്ടു നശിക്കുന്നു. നിങ്ങളില്‍ ആരെങ്കിലും എന്നെ ഒന്നു സഹായിക്കൂ, ഈ നാടിനു വെളിച്ചം നല്കാന്. ഇല്ലെങ്കില്‍ എന്റെ സ്ഥിതി ചിറപ്പുറത്തെ മാലിന്യ സംസ്കരണ പ്ലാന്റു പോലെയാകും' എന്നെഴുതിയ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
നീലേശ്വരം നഗരത്തില്‍ ബസ് സ്റ്റാന്റ്, കോണ്‍വെന്റ് ജങ്ഷന്, മാര്‍ക്കറ്റ് ജങ്ഷന് എന്നിവിടങ്ങളില്‍ സ്ഥാപിച്ച വിളക്കുകളാണ് ഇനിയും പ്രവര്‍ത്തനക്ഷമമാകാത്തത്.
ഇതില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ റീത്ത് വച്ചത്. അതേസമയം തൃക്കരിപ്പൂര്‍ മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്റെ ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകള്‍ ഇപ്പോഴും പ്രകാശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."