അപകടം പതിയിരിക്കുന്ന വളപ്പാടി പാലം
രാജപുരം: കോടോം-ബേളൂര്‍ പഞ്ചായത്തിലെ കാലിച്ചാനടുക്കം വളപ്പാടി പാലം കാടുമൂടി. കാടൂമൂടിയ പാലത്തിലൂടെയുള്ള യാത്ര ജനത്തിനു ഭീതിയുണര്‍ത്തുകയാണ്. കാടുമൂടിയ പാലത്തിന്റെ അരികുകളിലൂടെ റോഡാണെന്ന് കരുതി വാഹനമോടിച്ചാല്‍ വീഴുക പാലത്തിനു താഴെ തോട്ടിലേക്കാണ്. അപകട ഭീഷണിയിലുള്ള പാലത്തിന്റെ സമീപത്ത് അപകടമുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല. ഒരു ദുരന്തമെത്തുന്നതിനു മുമ്പ് പാലത്തിലേക്കു വളര്‍ന്ന കാടുവെട്ടണമെന്നും ഏതു നിമിഷവും തകര്‍ന്നു വീഴാന്‍ പാകത്തിലുള്ള പാലം പുതുക്കിപ്പണിയണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.
30 വര്‍ഷത്തിലേറെ പഴക്കമുള്ള പാലമാണിത്. പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിരിക്കുകയാണ്. നാട്ടുകാര്‍ താല്‍ക്കാലിക കൈവരികള്‍ നിര്‍മിച്ചിരുന്നുവെങ്കിലും അതും തകര്‍ന്ന അവസ്ഥയിലാണ്. തകര്‍ന്ന കൈവരികളും കടന്നാണു പാലത്തിലേക്കു കാടുവളര്‍ന്നിരിക്കുന്നത്.
കാലിച്ചാനടുക്കത്തു നിന്നു ഏഴാം മൈലിലേക്കുള്ള റോഡില്‍ അപകടാവസ്ഥയിലുള്ള വളവിലാണ് വളപ്പാടി പാലം. രണ്ടു ചാലുകള്‍ കൂടിച്ചേരുന്ന പ്രദേശത്തുള്ള ഈ പാലത്തിന്റെ അടിവശത്തുള്ള കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴാന്‍ തുടങ്ങിയിട്ടു കാലങ്ങളായി.
എട്ടു വര്‍ഷം മുമ്പ് പാലത്തിലുണ്ടായ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചിരുന്നു. മഴക്കാലമായതിനാല്‍ പാലത്തിനു മുകളില്‍ മണ്ണു വന്നു നിറയുകയും ചെയ്യുന്നുണ്ട്.
പാലത്തിനു മുകളിലെ മണ്ണു നീക്കിയാല്‍ മാത്രമേ പാലത്തിലൂടെ യാത്ര സാധ്യമാവുകയുള്ളൂ. അതിനാല്‍ പലപ്പോഴും പാലത്തിലെ മണ്ണു നീക്കലാണ് നാട്ടുകാരുടെ പ്രവര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."