റബര്‍ബോര്‍ഡ് ആസ്ഥാനത്തിന് മുകളില്‍ ജീവനക്കാരുടെ ആത്മഹത്യാഭീഷണി
കോട്ടയം: റബര്‍ ബോര്‍ഡ് നിയന്ത്രണത്തിലുള്ള റബര്‍ ഫാക്ടറിയില്‍നിന്ന് പിരിച്ചുവിടല്‍ നോട്ടിസ് ലഭിച്ച താല്‍ക്കാലിക ജീവനക്കാര്‍ ആസ്ഥാന മന്ദിരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത് മണിക്കൂറുകളോളം നഗരത്തെ ആശങ്കയിലാക്കി. മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ഇതുസംബന്ധിച്ച ലേബര്‍ കോടതിയുടെ വിധി വരുന്നതുവരെ പിരിച്ചുവിടാനുള്ള തീരുമാനം മരവിപ്പിക്കാമെന്ന് റബര്‍ ബോര്‍ഡ് അധികൃതര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചത്.
ഇന്നലെ രാവിലെ 11.30 ഓടെയാണ് റബര്‍ ഫാക്ടറിയിലെ അഞ്ച് താല്‍ക്കാലിക ജീവനക്കാര്‍ കോട്ടയം കലക്ടറേറ്റിനടുത്തുള്ള റബര്‍ ബോര്‍ഡ് ആസ്ഥാന മന്ദിരത്തിന് മുകളില്‍കയറി ഭീഷണി മുഴക്കിയത്. ജോലി നഷ്ടപ്പെട്ടാല്‍ തങ്ങള്‍ക്ക് ജീവിക്കാന്‍ ഇതര മാര്‍ഗങ്ങളില്ലെന്നും തീരുമാനം പിന്‍വലിക്കണമെന്നുമായിരുന്നു ജീവനക്കാരുടെ ആവശ്യം.
റബര്‍ ബോര്‍ഡ് മേഖലാ ഓഫിസുകള്‍ അടച്ചുപൂട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് കോട്ടയം ഡി.സി.സിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടക്കുന്നതിനിടെയാണ് നാലു ജീവനക്കാര്‍ പൊലിസിന്റെ കണ്ണുവെട്ടിച്ച് കെട്ടിടത്തിന് മുകളില്‍ കയറിയത്. ഉന്നത പൊലിസ് ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. പിരിച്ചുവിടാനുള്ള റബര്‍ ബോര്‍ഡിന്റെ തീരുമാനം പിന്‍വലിക്കാതെ താഴെയിറങ്ങില്ലെന്നായിരുന്നു ജീവനക്കാരുടെ നിലപാട്. ഇതേത്തുടര്‍ന്ന് പൊലിസും ഫയര്‍ഫോഴ്‌സും കെട്ടിടത്തിന് താഴെ രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാ സജ്ജീകരണങ്ങളുമൊരുക്കി. മൂന്നുമണിക്കൂറിനുശേഷം റബര്‍ ബോര്‍ഡ് ചെയര്‍മാനും സെക്രട്ടറിയും സമരക്കാരുമായി ചര്‍ച്ച നടത്തുകയും ലേബര്‍ കോടതിയുടെ വിധി വരുന്നതുവരെ പിരിച്ചുവിടല്‍ നോട്ടിസ് മരവിപ്പിക്കാമെന്ന് ഉറപ്പുനല്‍കുകയുമായിരുന്നു. തുടര്‍ന്ന് പൊലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇവരെ കെട്ടിടത്തിന് മുകളില്‍നിന്ന് താഴെയിറക്കി. റബര്‍ ഫാക്ടറിയിലെ 41 താല്‍ക്കാലിക ജീവനക്കാര്‍ക്കാണ് ഈമാസം 26ന് മുമ്പ് പിരിഞ്ഞുപോവണമെന്ന് കാണിച്ച് റബര്‍ ബോര്‍ഡ് നോട്ടിസ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."