HOME
DETAILS

വിശുദ്ധ കഅ്ബാലയ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായി

  
backup
July 07 2019 | 08:07 AM

gulf-saudi-news-hajj

മക്ക: ലോക മുസ്‌ലിംകളുടെ സിരാ കേന്ദ്രമായ മക്കയിലെ വിശുദ്ധ കഅ്ബയുടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായി. 150 കോടിയിലേറെ വരുന്ന മുസ്‌ലിംകള്‍ അഞ്ചു നേരത്തെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്കും ഐച്ഛിക നമസ്‌കാരങ്ങള്‍ക്കും മുഖം തിരിക്കുന്ന ഖിബ്‌ലയായ വിശുദ്ധ കഅ്ബാലയത്തില്‍ പതിവ് അറ്റകുറ്റപ്പണി ജോലികള്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ നിര്‍ദേശ പ്രകാരമാണ് ശവ്വാല്‍ മധ്യത്തോടെ ആരംഭിച്ചത്. മേല്‍ക്കൂരയും, അകത്തെ നിലവും മാര്‍ബിള്‍ പതിച്ച് പരിഷ്‌കരിച്ചതടക്കമുള്ള പണികള്‍ പ്രഖ്യാപിച്ചതിലും രണ്ടു ദിനം മുന്നേയാണ് നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്. ജൂണ്‍ 17നാരംഭിച്ച ജോലികള്‍ ജൂലൈ എട്ടിനാണ് പൂര്‍ത്തിയേകേണ്ടിയിരുന്നത്. എന്നാല്‍ പ്രഖ്യാപിച്ചതിലും രണ്ട് ദിനം മുന്നേ നിര്‍മാണം പൂര്‍ത്തിയാക്കി.
വിശുദ്ധ കഅ്ബാലയത്തിന്റെ ഉള്‍വശത്തെ മാര്‍ബിള്‍ മാറ്റലും മര ഉരുപ്പടികളുടെയും വാതിലുകളുടെയും അറ്റകുറ്റപ്പണികളും അടക്കമുള്ള ജോലികളാണ് നടത്തിയത്. വാതില്‍ റിപ്പയറിങ്,
കഅ്ബക്കകത്തെ മാര്‍ബിളുകള്‍ മാറ്റല്‍, ഉള്ളിലെ മരങ്ങള്‍ പോളിഷ് ചെയ്യല്‍ തുടങ്ങിയ ജോലികള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്ര വിശാലമായ അറ്റകുറ്റപ്പണികള്‍ കഅ്ബയില്‍ നടക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗങ്ങള്‍ പ്രത്യേകമായി മറച്ചു കെട്ടിയായിരുന്നു ജോലികള്‍. തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധമായിരുന്നു ജോലികള്‍. ഹറംകാര്യ വകുപ്പുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും ഏകോപനം നടത്തി ധനമന്ത്രാലയത്തിനു കീഴിലെ പദ്ധതി മാനേജ്‌മെന്റ് ഓഫീസ് ആണ് അറ്റകുറ്റപ്പണികള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയും ആഗോള തലത്തിലെ ഏറ്റവും മികച്ച മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായും നൂതന സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിച്ചും വിദഗ്ദ്ധരുടെ മേല്‍നോട്ടലും മികച്ച നിലവാരത്തില്‍ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തിയുമാണ് ജോലികള്‍ നടന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂരം കലക്കലില്‍ തുടരന്വേഷണം?; സൂചന നല്‍കി മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

ഒടുവില്‍ വഴങ്ങി; എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

സിദ്ദീഖ് 'പരിധി' യിലുണ്ട്, ഫോൺ ഓണായെന്ന് റിപ്പോർട്ട്; ജാമ്യാപേക്ഷയിൽ തടസ്സ ഹരജിയുമായി സർക്കാർ സുപ്രിം കോടതിയിലേക്ക് 

Kerala
  •  3 months ago
No Image

അഭയം എവിടെ?; ഇസ്‌റാഈലിന്റെ ബോംബ് മഴക്ക് കീഴില്‍ സുരക്ഷിത താവളം തേടി ലബനാനിലും പതിനായിരങ്ങള്‍ തെരുവില്‍

International
  •  3 months ago
No Image

തുടര്‍ച്ചയായ മൂന്നാം നാളും റെക്കോര്‍ഡിട്ട് പൊന്ന്;  ചരിത്രത്തില്‍ ആദ്യമായി ഗ്രാമിന് വില ഏഴായിരം കടന്നു 

Business
  •  3 months ago
No Image

ജമ്മു കശ്മീരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; വിധി തേടുന്നവരില്‍ ഉമര്‍ അബ്ദുല്ല ഉള്‍പെടെ പ്രമുഖര്‍ 

National
  •  3 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം; കമാന്‍ഡറുടെ മരണം സ്ഥീരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago
No Image

മരണം 569; ലബനാനിൽ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നു , പതിനായിരത്തിലധികം പേർ അഭയാർഥി കേന്ദ്രങ്ങളിൽ

International
  •  3 months ago
No Image

തൃശൂർ പൂരം കലക്കൽ റിപ്പോർട്ടിൽ ഡി.ജി.പി വിയോജനക്കുറിപ്പെഴുതി, വിശദ അന്വേഷണത്തിന് ശുപാർശ, തുടരന്വേഷണം തീരുമാനിക്കുക മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago