സൗജന്യ താറാവ് വിതരണം
പാലക്കാട്: മൃഗസംരക്ഷണ വകുപ്പ് മുഖേന പാലക്കാട് താലൂക്കിലെ പന്ത്രണ്ട് പഞ്ചായത്തുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന 120 കര്‍ഷകര്‍ക്ക് താറാവ് കുഞ്ഞുങ്ങളെ സൗജന്യമായി നല്‍കുന്നു. ഒരു കര്‍ഷകന് 51 മുതല്‍ 60 ദിവസം വരെ പ്രായമുള്ള 10 താറാവ് കുഞ്ഞുങ്ങളെ വീതമാണ് നല്‍കുക. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സര്‍ക്കാര്‍ അംഗീകൃത താറാവ് നഴ്‌സറികള്‍ വഴി ആഗസ്റ്റ് മധ്യവാരത്തോടെയാണ് വിതരണം നടക്കുക.
പാലക്കാട് താലൂക്കിലെ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ്, മുണ്ടൂര്‍, പറളി, പുതുശ്ശേരി, കൊടുമ്പ്, മണ്ണൂര്‍, പാലക്കാട് മുന്‍സിപ്പാലിറ്റി, പിരായിരി, മങ്കര പഞ്ചായത്തുകളെയും, മുന്‍സിപ്പാലിറ്റികളെയുമാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുത്. താല്പര്യമുളളവര്‍ക്ക് നിശ്ചിത അപേക്ഷ ഫോറത്തിലൂടെ പഞ്ചായത്തുതല മൃഗാശുപത്രിയില്‍ അപേക്ഷ നല്‍കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ അതാതു മൃഗാശുപത്രിയില്‍ ആഗസ്റ്റ് 10-നകം സമര്‍പ്പിക്കണം. ഒന്നിന് 120 രൂപ വിലയുളള താറാവിനെയാണ് കര്‍ഷകന് സൗജ്യന്യമായി ലഭിക്കുക. പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, വെറ്ററിനറി സര്‍ജന്‍ എന്നിവരടങ്ങുന്ന സമിതിയാണ് കര്‍ഷകരെ തെരഞ്ഞെടുക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."