മുബഷിറയ്ക്ക് ഇനി എന്നും സ്കൂളില്‍ പോകാം
പൊന്നാനി: ജന്മനാ അരയ്ക്ക് താഴെ ശേഷിയില്ലാത്ത മുബഷിറയുടെ ഏറ്റവും വലിയ സ്വപ്നം ഇന്നലെ യാഥാര്‍ഥ്യമായി. മറ്റു കുട്ടികള്‍ക്കൊപ്പം സ്കൂളില്‍ എന്നും പഠിക്കണമെന്ന സ്വപ്നമാണ് ഇന്നലെ യഥാര്‍ഥ്യമായത്.
എ.എല്‍.പി സ്കൂള്‍ പുതുപൊന്നാനിയിലെ മുബഷീറക്ക് ഇന്നലെയായിരുന്നു പ്രവേശനോത്സവം. കാരണം അവള് ആദ്യമായി ഒന്നാം ക്ലാസില്‍ എത്തിയത് ഇന്നലെണ്. വര്‍ണ ബലൂണുകളും ക്രയോണുകളും കുഞ്ഞ് പഠനോപകരണങ്ങളും നല്കി അവളെ സഹപാഠികളും അധ്യാപികയും ചേര്‍ന്ന് സ്വീകരിച്ചതോടെ മുബഷിറയടെ സ്വപ്നലോകത്തിന് ചിറകുമുളച്ചു. ജന്മനാ അരയ്ക്ക് കീഴെ ചലനശേഷി ഇല്ലാത്ത മുബഷീറ സ്ഥിരമായി സ്കൂളില്‍ വരാറില്ല.
ഫിസിയോ തെറാപ്പി, സ്പീച്ച് തൊറാപ്പി എന്നിവയ്ക്കായി നീക്കിവെച്ച ദിനങ്ങള്‍.ഒരാഴ്ചയായി വീട്ടിലും സ്കൂളിലുമായി നല്കിയ പ്രത്യേക പരിശീലനങ്ങള്‍ എന്നിവ ഇവളെ ഇന്നലെ ക്ലാസ് മുറിയിലേക്ക് എത്തിച്ചു. ഇനി ഇരിപ്പിട ക്രമീകരണം വലിയ വെല്ലുവിളിയാണെങ്കിലും (സി.പി ചെയര്‍ വേണം) കസേരയും തലയണയും വെച്ച് താല്‍ക്കാലിക പരിഹാരം സ്കൂള്‍ അധികൃതര്‍ ചെയ്തിട്ടുണ്ട്.
മറ്റ് പ്രയാസങ്ങളില്ലെങ്കില്‍ മുബഷിറ ഇനിയെന്നും ക്ലാസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുമെന്ന് അധ്യാപകര്‍ പറയുന്നു. മുബഷിറയും ഹാപ്പിയാണ്. ന
ഒറ്റ ദിവസം കൊണ്ടുതന്നെ അവള് ക്ലാസിലെ താരമായി. ചുറ്റും കൂട്ടുകാരും കൂടിയതോടെ ഇനി സ്കൂളില്‍ ഒരു ദിവസം പോലും മുടങ്ങില്ലന്നാണ് മുബഷിറ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."