HOME
DETAILS

തുറന്നത് പ്രവാചക നഗരിയിലേക്കുള്ള വ്യോമപാത

  
backup
July 07 2019 | 17:07 PM

%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2

 


അശ്‌റഫ് കൊണ്ടോട്ടി
കൊണ്ടോട്ടി: കരിപ്പൂരിന്റെ നെറുകയില്‍ പുതിയ പൊന്‍തൂവല്‍ തുന്നിച്ചേര്‍ത്ത് വീണ്ടും ഹജ്ജ് സര്‍വിസ് പുനരാരംഭിച്ചപ്പോള്‍ ലഭിച്ചത് പ്രവാചക നഗരിയിലേക്കുള്ള പുതിയ വ്യോമയാന പാത. കരിപ്പൂരില്‍ നിന്ന് ഇതുവരെ സര്‍വിസില്ലാത്ത മദീനയിലേക്കുള്ള വ്യോമ പാതയാണ് ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസിലൂടെ തുറന്നത്.


2002 ല്‍ ആദ്യമായി കരിപ്പൂരില്‍ എയര്‍ഇന്ത്യയുടെ ജംബോ വിമാനം പറന്നിറങ്ങിയതും ഹജ്ജ് സര്‍വിസിന് വേണ്ടിയായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ജിദ്ദയിലേക്കായിരുന്നു ഹജ്ജ് സര്‍വിസുകള്‍ നടന്നിരുന്നത്. പിന്നീട് എയര്‍ഇന്ത്യ ഈ വിമാനം ഉപയോഗിച്ച് ജിദ്ദ, റിയാദ് സെക്ടറില്‍ യാത്രാ സര്‍വിസും തുടങ്ങി. നിലവില്‍ കരിപ്പൂര്‍-മദീന സെക്ടര്‍ തുറന്നത് യാത്ര വിമാന സര്‍വിസുകള്‍ ആരംഭിക്കാന്‍ വിമാന കമ്പനികള്‍ക്ക് പ്രചോദനമാകും. സഊദി സെക്ടറില്‍ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വിസുണ്ടെങ്കിലും യാത്രക്കാര്‍ ഏറെയുള്ള മദീന സെക്ടറില്‍ വിമാനങ്ങളില്ല.
കരിപ്പൂരില്‍ റണ്‍വേ റീ-കാര്‍പ്പറ്റിങ്ങിന് ശേഷം ആദ്യമായാണ് ഹജ്ജ് സര്‍വിസുകള്‍ ഇന്നലെ മുതല്‍ പുനരാരംഭിക്കുന്നത്. 2014ലാണ് മുന്‍പ് ഇവിടെ ഹജ്ജ് സര്‍വിസുകള്‍ നടന്നത്. 14 വര്‍ഷം ഹജ്ജ് സര്‍വിസ് മുടക്കമില്ലാതെ നടന്നിട്ടും 2015ലെ റണ്‍വേ റീ-കാര്‍പ്പറ്റിങിന്റെ പേരില്‍ വലിയ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ ജിദ്ദയിലേക്കുള്ള വ്യോമയാന പാത നിലച്ചതാണ് ഹജ്ജ് സര്‍വിസുകള്‍ക്കും തിരിച്ചടിയായത്.
ഇതോടെ കരിപ്പൂരിന് നഷ്ടപ്പെട്ട ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റി. ജനപ്രതിനിധികളുടേയും വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടേയും ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കരിപ്പൂരില്‍ വീണ്ടും ഹജ്ജ് സര്‍വിസുകള്‍ പുനരാരംഭിക്കാനായത്.


കരിപ്പൂരില്‍ ജംബോ 747 ഉള്‍പ്പെടെയുള്ള കോഡ് ഇ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ വിമാനങ്ങള്‍ക്കും ഡി.ജി.സി.എ അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ എയര്‍ഇന്ത്യയുടെ ജംബോ സര്‍വിസ് ജിദ്ദയിലേക്കും എമിറേറ്റ്‌സ് എയറിന്റെ വിമാനം ദുബൈയിലേക്കും സര്‍വിസ് ഷെഡ്യൂള്‍ ചെയ്തുവരികയാണ്.
2015-ല്‍ നിര്‍ത്തലാക്കിയ വിമാന സര്‍വിസുകളാണ് ഇവരണ്ടും. നിര്‍ത്തലാക്കിയ ജിദ്ദ,റിയാദ് സര്‍വിസുകള്‍ സഊദി എയര്‍ലൈന്‍സ് കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ചിട്ടുണ്ട്.


സംസം ഇന്ന് മുതല്‍ എത്തിക്കും


കൊണ്ടോട്ടി: ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തുന്ന തീര്‍ഥാടകര്‍ക്ക് നല്‍കാനുള്ള സംസം വെള്ളം ഇന്ന് മുതലുള്ള വിമാനങ്ങളില്‍ കരിപ്പൂരിലെത്തിക്കും. തീര്‍ഥാടകരെ എത്തിച്ചശേഷം കാലിയായി വരുന്ന വിമാനത്തില്‍ സംസം കൊണ്ടുവരാനാണ് സഊദി എയര്‍ലൈന്‍സിന്റെ ശ്രമം. ഇവ സൗജന്യമായാണ് വിമാനക്കമ്പനി കരിപ്പൂരിലെത്തിക്കുന്നത്.
ഓരോ തീര്‍ഥാടകനും 5 ലിറ്റര്‍ സംസം വെള്ളമാണ് നല്‍കുക. കരിപ്പൂരില്‍ സൂക്ഷിക്കുന്ന സംസം വെള്ളം ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തുന്ന ഹാജിമാര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് വിതരണം ചെയ്യും.
സംസം സൂക്ഷിക്കാനായി വിമാനത്താവളത്തില്‍ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago
No Image

മദ്‌റസകളുടെ കാര്യത്തില്‍ മാത്രം എന്തിന് ആശങ്ക?: കേന്ദ്ര ബാലാവകാശ കമ്മീഷന് സുപ്രിംകോടതിയുടെ വിമര്‍ശനം

National
  •  2 months ago