HOME
DETAILS
MAL
ഹോട്ടല്‍ പാചകക്കാരന് യുവാവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു
backup
July 07 2019 | 18:07 PM
ഹൈദരാബാദ്: ഭക്ഷണം കൊണ്ടുവരാന്‍ വൈകിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പാചകക്കാരന് യുവാവിന്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു. മാരകമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യവസായിയായ യുവാവ് ഹോട്ടലിലെത്തി പൂരി ഓര്‍ഡര്‍ ചെയ്തെങ്കിലും അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഭക്ഷണം ലഭിച്ചില്ല. തുടര്‍ന്ന് വാക്കുതര്ക്കത്തിനൊടുവി ല്‍ അടുക്കളയിലേക്ക് പോയ പാചകക്കാരന് തിളച്ച എണ്ണ കൊണ്ടുവന്ന് യുവാവിന്റെ ദേഹത്തൊഴിക്കുകയായിരുന്നു. സംഭവത്തില്‍ പാചകക്കാരനെ പൊലിസ് അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."