കാട്ടാനകളെക്കൊണ്ടുതോറ്റ് പാട്ടവയലുകാര്
ഗൂഡല്ലൂര്‍: കാട്ടാനകളെ കൊണ്ട് ദുരിതംപേറി നീലഗിരിയുടെ അതിര്‍ത്തി ഗ്രാമമായ പാട്ടവയല്‍. ഗ്രാമം കാട്ടാനകളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്.
ഒരാഴ്ചയായി കാട്ടാനകള്‍ വനാതിര്‍ത്തിയില്‍ തമ്പടിച്ചിട്ട്. സന്ധ്യ മയങ്ങുന്നതോടെയാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന ആനകള്‍ വന്‍ കൃഷിനാശമാണ് വരുത്തുന്നത്. കുട്ടി ഉള്‍പ്പെടെ 13 ആനകളുള്ള കൂട്ടമാണ് കഴിഞ്ഞ ദിവസം രാത്രിയോടെ പാട്ടവയലില്‍ എത്തിയത്. ഉള്‍വനത്തിലേക്ക് മടങ്ങാതെ ഇവ പ്രദേശത്ത് തമ്പടിച്ചത് ഗ്രാമവാസികളില്‍ ഭീതി വിതച്ചിരിക്കുകയാണ്. പാട്ടവയലിലെ പരമന്, വാസുദേവന്‍, ടി.കെ സിറിയക്, കെ.കെ ബാവ, സി ഉസൈന്‍, സൈനബ തുടങ്ങിയവരുടെ കൃഷിയിടങ്ങളില്‍ ആനകള്‍ കനത്ത നാശമാണ് വരുത്തിയത്. വാഴ, കമുക്, തെങ്ങ് തുടങ്ങിയ കൃഷികള്‍ നശിപ്പിച്ചു. രാത്രിയായാല്‍ ആളുകള്‍ വീടുകള്‍ക്കു പുറത്തിറങ്ങാന്‍ ഭയക്കുകയാണ്. പടക്കംപൊട്ടിച്ചും പാട്ടകൊട്ടിയും മറ്റുമാണ് നാട്ടുകാര്‍ ആനകളെ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് അകറ്റുന്നത്.
കഴിഞ്ഞ ദിവസം ആരാധനാലയങ്ങള്‍ക്ക് സമീപവും ആനകള്‍ എത്തി. നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന കാട്ടാനക്കൂട്ടത്തെ താപ്പാനകളുടെ സഹായത്തോടെ ഉള്‍വനത്തിലേക്ക് തുരത്തണമെന്ന് പ്രദേശവാസികള്‍ വനപാലകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വനത്തില്‍ ഭക്ഷണവും വെള്ളവും കുറഞ്ഞതും ചക്ക സീസണ് ആരംഭിച്ചതുമാണ് കാട്ടാനശല്യം വര്‍ധിച്ചതിനു കാരണമായി വനപാകലര് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."