ലോകകപ്പില്‍ നാളെ മുതല്‍ സെമി ഫൈനല്‍ പോരാട്ടങ്ങള്‍
ലണ്ട@ന്‍: അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിട. 2019 ക്രിക്കറ്റ് ലോകകപ്പിന്റെ സെമിഫൈനല്‍ ലൈനപ്പായി. ഐ.സി.സിയുടെ ഏകദിന റാങ്കിങ്ങില്‍ ആദ്യ നാലു സ്ഥാനങ്ങളിലുള്ള ടീമുകള്‍ തന്നെ സെമിഫൈനലില്‍ എത്തിയത് തീര്‍ത്തും യാദൃച്ഛികം. മാഞ്ചസ്റ്ററിലെ ഓള്‍ഡ്ട്രാഫോര്‍ഡ് സ്റ്റേഡിയത്തില്‍ നാളെ നടക്കുന്ന ആദ്യ സെമിഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുമ്പോള്‍ എജ്ബാസ്റ്റണിലെ രണ്ടാം സെമിഫൈനലില്‍ ചിരവൈരികളായ ആസ്‌ത്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ് മത്സരം.
ഇന്ത്യ- കിവീസ്
ഈ ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഇതുവരെ ഏറ്റുമുട്ടിയിട്ടില്ല. ട്രന്റ് ബ്രിഡ്ജിലെ മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് നഷ്ടമായത് മികച്ചൊരു പോരാട്ടമായിരുന്നു. ലോകകപ്പ് തുടങ്ങുന്നതിനു മുന്നേയുള്ള സന്നാഹ മത്സരത്തില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ആധികാരികമായി ന്യൂസിലന്‍ഡ് വിജയിക്കുകയായിരുന്നു. ട്രെന്റ് ബൗള്‍ട്ടിന്റെ സ്വിങ് ബൗളുകള്‍ക്കു മുന്നില്‍ നിഷ്പ്രഭമായിപ്പോയ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെയാണ് അന്നു കാണാന്‍ സാധിച്ചത്. എന്നാല്‍ ഒരു വിളിപ്പാടകലെ സെമിഫൈനല്‍ വന്നു നില്‍ക്കുമ്പോള്‍ അന്നത്തെ ഇന്ത്യയല്ല ഇന്നത്തേത്. പോയിന്റ് ടേബിളില്‍ എല്ലാവരേയും മറികടന്ന് ഒന്നാമതാണ് ഇന്ത്യ. ഇന്ത്യയെ സന്നാഹ മത്സരത്തില്‍ വിറപ്പിച്ച ന്യൂസിലന്‍ഡ് തപ്പിത്തടഞ്ഞാണ് സെമിയില്‍ കയറിപ്പറ്റിയത്. തുടക്കത്തില്‍ കണ്ട ആവേശം അവസാന മത്സരങ്ങളില്‍ അവര്‍ക്ക് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളില്‍ മൂന്നിലും തോറ്റു. ഇന്ത്യയാകട്ടെ ആദ്യ മത്സരം മുതല്‍ മികച്ച കളിയാണ് പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. ഓരോ മത്സരങ്ങള്‍ കഴിയുംതോറും കളി ഏറെ മെച്ചപ്പെടുന്നു.
ഈ ലോകകപ്പില്‍ ഇതിനോടകം അഞ്ചു സെഞ്ചുറികള്‍ നേടിക്കഴിഞ്ഞ രോഹിതും തുടര്‍ച്ചയായ അഞ്ചു മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറിയുമായി ക്യാപ്റ്റന്‍ കോഹ്‌ലിയും വിക്കറ്റിനു പിന്നില്‍നിന്ന് തന്ത്രങ്ങള്‍ മെനയുവാന്‍ ധോണിയും എതിരാളികളെ വട്ടം കറക്കുന്ന പന്തുമായി ബുംറയും വിക്കറ്റുകള്‍ എറിഞ്ഞിടാന്‍ ഷമിയും ഗ്രൗണ്ടിന്റെ ഓരോ മുക്കും മൂലയിലും ചോരാത്ത കൈകളുമായി ജഡേജയും. ഇന്ത്യ ശരിക്കും ഒരു ചാംപ്യന്‍ ടീമിനെ പോലെ തന്നെയാണ് കളിക്കുന്നത്.
നാളെ നടക്കുന്ന സെമിഫൈനലില്‍ മാനസിക മുന്‍തൂക്കം ഇന്ത്യക്കു തന്നെയാണ്. കെയ്ന്‍ വില്യംസണിന്റെ ചിറകിലേറി പറന്നുയരാം എന്നത വിശ്വാസത്തിലാണ് കിവികള്‍. ലോക്കി ഫെര്‍ഗൂസനും ട്രെന്റ് ബൗള്‍ട്ടും മികച്ച രീതിയില്‍ പന്തെറിയുന്നു.
ആസ്‌ത്രേലിയ- ഇംഗ്ലണ്ട്
ചിരവൈരികളായ ഇരുവരും വീണ്ടും ഏറ്റുമുട്ടുമ്പോള്‍ ആവേശം അലയടിക്കും. ആഷസ് പരമ്പരകള്‍ പോലെ വീറും വാശിയും ഉള്ളതായിരിക്കും സെമിഫൈനല്‍.
തങ്ങളുടെ ആദ്യ ലോകകിരീടം സ്വന്തം മണ്ണില്‍ ലക്ഷ്യമിട്ടിറങ്ങുന്ന ഇംഗ്ലണ്ടും ആറാം കിരീടം നേടി ലോകക്രിക്കറ്റില്‍ തങ്ങളുടെ അമരത്വം നിലനിര്‍ത്താന്‍ ആസ്‌ത്രേലിയയും. തുല്യ ശക്തികള്‍ ഏറ്റുമുട്ടുന്ന പോരാട്ടം പ്രവചനങ്ങള്‍ക്ക് അതീതമാണ്. മൂന്നു സെഞ്ചുറികള്‍ ഉള്‍പ്പെടെ 638 റണ്‍സുമായി ഈ ലോകകപ്പില്‍ രണ്ടാമതായി നില്‍ക്കുന്ന ഡേവിഡ് വാര്‍ണര്‍ തന്നെയാണ് ആസ്‌ത്രേലിയയുടെ തുറുപ്പു ചീട്ട്. അവരുടെ വാലറ്റം വരെ ടീമിനെ ജയത്തിലെത്തിക്കാന്‍ ശേഷിയുള്ളവരാണ്. ഫിഞ്ചിന്റെ ക്യാപ്റ്റന്‍സിയും മികച്ചതാണ്. ലോകകപ്പ് ചരിത്രത്തിലെ തന്നെ മികച്ച ബൗളിങ് പ്രകടനവുമായി മിച്ചല്‍ സ്റ്റാര്‍ക്കും അവര്‍ക്കു മുതല്‍ക്കൂട്ടാണ്.
ഇതുവരെ 26 വിക്കറ്റുകളാണ് ഈ ഇടംകൈയന്‍ പേസര്‍ വീഴ്ത്തിയത്. സ്മിത്ത് ഫോമിലേക്കുയരാത്തതാണ് അവരുടെ തലവേദന.
മുന്നില്‍ നിന്നു നയിക്കാന്‍ ഓപ്പണര്‍മാര്‍ തന്നെ ധാരാളം ഇംഗ്ലണ്ടിന്. ജേസണ്‍ റോയിയും ബൈര്‍സ്‌റ്റോയും നല്‍കുന്ന തകര്‍പ്പന്‍ തുടക്കവും റൂട്ടിന്റെ നങ്കൂരമിട്ടുള്ള കളിയും ക്യാപ്റ്റന്‍ മോര്‍ഗന്റെ തകര്‍പ്പനടികളും ഇംഗ്ലണ്ടിനനുഗ്രഹമാണ്. ബെന്‍സ്റ്റോക്‌സിന്റെ ഓള്‍ റൗണ്ട് മികവ് എടുത്തു പറയണം. ബൗളിങ്ങില്‍ ആര്‍ച്ചറും മാര്‍ക്ക് വുഡും, ക്രിസ് വോക്‌സും മികച്ച രീതിയില്‍ പന്തെറിയുന്നു. മധ്യനിരയില്‍ ജോസ്ബട്‌ലറുടെ ഫോമില്ലായ്മയാണ് ഒരു പോരായ്മ.
സച്ചിന്‍ പ്രവചിച്ച സെമിഫൈനല്‍
ലോകകപ്പ് തുടങ്ങുന്നതിനു മുന്നേ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുള്‍ക്കര്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖമണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ലോകകപ്പ് സെമിഫൈനലില്‍ ഏതൊക്കെ ടീമുകള്‍ എത്തുമെന്ന ചോദ്യത്തിന് ഇന്ത്യയും ആസ്‌ത്രേലിയയും ഇംഗ്ലണ്ടും തീര്‍ച്ചയായും സെമിയിലെത്തുമെന്നും നാലാമതായി ന്യൂസിലന്‍ഡോ പാകിസ്താനോ ആയിരിക്കുമെന്നും എന്നാല്‍ തന്റെ ഊഹമനുസരിച്ച് ന്യൂസിലന്‍ഡിനായിരിക്കും കൂടുതല്‍ സാധ്യതയെന്നും സച്ചിന്‍ പറഞ്ഞിരുന്നു. സച്ചിന്റെ പ്രവചനങ്ങള്‍ അതേപടി നടന്നതിന്റെ അന്താളിപ്പിലാണ് ക്രിക്കറ്റ് ലോകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."