ട്രാഫിക് പരിഷ്‌ക്കാരം നടപ്പാക്കിയില്ല: മനുഷ്യാവകാശ കമ്മിഷന്‍ സമന്‍സ് അയച്ചു
ചേര്‍ത്തല: നഗരത്തിലെ നിലവിലെ ട്രാഫിക് പരിഷ്‌ക്കാരം കര്‍ശനമായി നടപ്പാക്കത്തതില്‍ മനുഷ്യാവകാശ കമ്മിഷന്‍ ട്രാഫിക് ഉപദേശക സമിതി കണ്‍വീനര്‍ ഡിവൈ.എസ്.പിക്ക് സമന്‍സ് അയക്കാന്‍ ഉത്തരവായി.
ചേര്‍ത്തലയില്‍ നടന്ന സിറ്റിങില്‍ മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ മോഹനദാസാണ് ഉത്തരവിറക്കിയിരിക്കുന്നത്. മാസാമാസം ഉപദേശിക സമിതി വിളിച്ചുകൂട്ടാത്തതിന്റെ കാരണവും ആരാഞ്ഞിട്ടുണ്ട്. ട്രാഫിക് പരിഷ്‌ക്കാരം നടപ്പാക്കുന്നില്ലെന്ന് കാട്ടി ദക്ഷിണമേഖല ഓള്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ വേളോര്‍വട്ടം ശശികുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. ദേശീയപാതയില്‍ ഉണ്ടാകുന്ന വാഹനാപകടത്തില്‍ രാത്രികാല പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ മറ്റൊരു പരാതിയില്‍ ജില്ലാ പൊലിസ് സൂപ്രണ്ട്, ആര്‍.ടി.ഒ, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ദേശീയപാത എന്നിവര്‍ക്കും സമന്‍സ് അയയ്ക്കുവാനും കമ്മിഷന്‍ ഉത്തരവായിട്ടുണ്ടെന്ന് വേളോര്‍വട്ടം ശശികുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."