പൊതുപ്രവര്‍ത്തകനെ എസ്.ഐയും പൊലിസുകാരനും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി
കാട്ടാക്കട: പൊതുപ്രവര്‍ത്തകനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി വിളപ്പില്‍ശാല എസ്.ഐയും പൊലിസുകാരനും ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കിയതായി പരാതി.
കാട്ടാക്കട എസ്.എന്‍ നഗര്‍ പനവിളാകത്തു വീട്ടില്‍ എസ്.എം സെയ്ദ് കുഞ്ഞാണ് (41) പൊലിസ് ക്രൂരമായി മര്‍ദിച്ചതായി പരാതി നല്‍കിയത്. മര്‍ദനമേറ്റ യുവാവ് കാട്ടാക്കട സാമൂഹ്യാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് ആയുര്‍വേദ ചികിത്സയിലുമാണ്. സെയ്ദ് കുഞ്ഞിന്റെ ഭാര്യ വിളപ്പില്‍ശാലയില്‍ നടത്തുന്ന സ്റ്റിച്ചിങ് കടയില്‍ നിത്യ സന്ദര്‍ശകയായി വരുന്ന യുവതിയെ കടയില്‍ വരരുതെന്ന് സെയ്ദ് കുഞ്ഞുവിലക്കി. ഇതേ തുടര്‍ന്ന് യുവതി വിളപ്പില്‍ശാല പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
സന്നദ്ധ പ്രവര്‍ത്തകനും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനുമായ സെയ്ദ് കുഞ്ഞിനെ സ്റ്റേഷനിലെത്താന്‍ എസ്.ഐ ഫോണിലൂടെ ആവശ്യപ്പെടുകയും ഇതനുസരിച്ച് സ്റ്റേഷനില്‍ ജനപ്രതിനിധികളുമായി എത്തിയപ്പോഴാണ് എസ്.ഐ ഷിബുവും പൊലിസുകാരനായ സന്തോഷ് കുമാറും ചേര്‍ന്ന് മൃഗീയമായി മര്‍ദിച്ചതെന്ന് യുവാവ് ഡി.ജി.പിക്ക് നല്കിയ പരാതിയില്‍ പറയുന്നു.
സംഭവം നേരില്‍കണ്ട് നിലവിളിച്ച പിതാവിനെയും പൊലിസുകാര്‍ അസഭ്യം വിളിച്ച് പുറത്തേക്ക് തള്ളിയിട്ടു. പൊലിസുകാരനായ സന്തോഷ് താക്കോല്‍ക്കൂട്ടം എടുത്ത് സെയ്ദ് കുഞ്ഞിന്റെ ശരീരത്തില്‍ തുരുതുരാ ഇടിച്ചു പരുക്കേല്‍പ്പിച്ചുവെന്നുമാണ് പരാതി.
പൊലിസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മിഷനും പൊലിസ് കംപ്ലയിന്റ് അതോറിറ്റിക്കും യുവാവ് പരാതി നല്‍കിയിട്ടുണ്ട്.
സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സി.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."