കശുവണ്ടി കോര്‍പറേഷനില്‍ നടന്നത് വന്‍ അഴിമതിയെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍
തിരുവനന്തപുരം: കശുവണ്ടി കോര്‍പറേഷനില്‍ വന്‍ അഴിമതിയെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍. തെളിവുകള്‍ നിരത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ല. മുന്‍ എംഡി കെ.എ.രതീഷും മുന്‍ ചെയര്മാന് ആര്. ചന്ദ്രശേഖരും അഴിമതിക്കായി വലിയ ഗൂഢലോചന നടത്തി. അഴിമതി സംബന്ധിച്ച കണ്ടെത്തലുകള്‍ സംസ്ഥാന സര്‍ക്കാര്‍ സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും സി.ബി.ഐ അറിയിച്ചു.
രണ്ട് ദിവസം മുന്‍പാണ് സി.ബി.ഐ ഇക്കാര്യത്തില്‍ സത്യവാങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. കശുവണ്ടി വികസന കോര്‍പറേഷനില്‍ നടന്നത് വന്‍ അഴിമതിയാണ്. തെളിവുകളും സാക്ഷിമൊഴികളും സംസ്ഥാന സര്‍ക്കാര്‍ പരിശോധിച്ചില്ലെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
അഴിമതി അന്വേഷണത്തില്‍ തുടര്‍ നടപടികളുമായി മുന്നോട്ടു പോകാനാണ് സി.ബി.ഐ തീരുമാനം. പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി ആവശ്യമില്ലെന്നും സി.ബി.ഐ വ്യക്തമാക്കി.കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രതികള്‍ക്ക് ഔദ്യോഗിക ചുമതലകള്‍ ഉണ്ടായിരുന്നില്ല. തെളിവുകളും കണ്ടെത്തലുകളും മനസ്സിലാക്കാതെയാണ് പ്രോസിക്യൂഷന് അനുമതി സര്‍ക്കാര്‍ നിഷേധിച്ചതെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
വിദേശത്ത് നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ 500 കോടിയുടെ ക്രമക്കേട് നടന്നെന്ന സി.ബി.ഐ കണ്ടെത്തിയിരുന്നു. എന്നാല്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന കാര്യങ്ങളില്‍ കൂടുതല്‍ ഒന്നും ആരോപണവിധേയര്‍ ചെയ്തിട്ടില്ലെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ആരോപണവിധേയര്‍ക്കെതിരായ പ്രോസിക്യൂഷന് അനുമതി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി ആവശ്യമില്ലെന്നാണ് സി.ബി.ഐ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."