HOME
DETAILS

നഗരമധ്യത്തില്‍ തണല്‍ മരം ചുവടോടെ മറിഞ്ഞ് വീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

  
backup
May 24 2017 | 03:05 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%82

 

തൊടുപുഴ: നഗരമധ്യത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപം റോഡരികില്‍ നിന്ന തണല്‍ മരം റോഡിലേക്ക് ചുവടോടെ മറിഞ്ഞു വീണു. ഇന്നലെ വൈകിട്ട് 5.30ന് തിരക്കേറിയ സമയത്താണ് മരം വീണത്.
വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്കാണ്. ലോറി സ്റ്റാന്റിനോട് ചേര്‍ന്ന് നിന്നിരുന്ന ചുവട് കേടായ വാകമരമാണ് റോഡിലേക്ക് മറിഞ്ഞു വീണത്. സമീപത്തെ പോസ്റ്റില്‍ തട്ടി മരം വീഴുമ്പോള്‍ നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നു പോകുന്നുണ്ടായിരുന്നു. അതുവഴി വന്ന സ്വകാര്യ ബസില്‍ ഉരസിയാണ് മരം വീണത്. മരത്തിന്റെ ചില്ല തട്ടി ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. പരിക്കേല്‍ക്കാതെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു ബൈക്ക് യാത്രക്കാരനും ഓട്ടോറിക്ഷയില്‍ വന്ന യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
മരം വീണതിനെ തുടര്‍ന്ന് അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മരം വൈദ്യുതി പോസ്റ്റില്‍ തട്ടി പോസ്റ്റ് രണ്ടായി ഒടിഞ്ഞെങ്കിലും കമ്പികളുടെ ബലത്തില്‍ മറിഞ്ഞു വീഴാത്തതും വന്‍ അപകടം ഒഴിവാകാന്‍ കാരണമായി.
വൈദ്യുതി ലൈനുകള്‍ റോഡില്‍ പൊട്ടി വീണതിനെ തുടര്‍ന്ന് തീപൊരി ചിതറിയത് പരിഭ്രാന്തി പരത്തി. ലോറി സ്റ്റാന്റില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍മാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം രാത്രി വൈകിയും പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല.
ഇന്നലെ വീണ മരത്തിനോട് ചേര്‍ന്ന് നിന്നിരുന്ന മറ്റൊരു വാകമരം രണ്ടാഴ്ച മുമ്പ് ഒടിഞ്ഞുവീണിരുന്നു. അന്ന് മരം വീണ് ഒരു കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. അന്നും ആര്‍ക്കും അപകടം സംഭവിക്കാത്തതും തലനാരിഴക്കായിരുന്നു. അന്ന് സമീപവാസികളും ലോറി ഡ്രൈവര്‍മാരും ഇന്നലെ ഒടിഞ്ഞു വീണ മരത്തിന്റെ ചുവട് കേടാണെന്ന് വിവരം നഗരസഭാ അധികൃതരെയും കെ എസ് ഇ ബി അധികൃതരെയും അറിയിച്ചിരുന്നെങ്കിലും മരം മുറിച്ചു മാറ്റാനുള്ള യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ല.
ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നാട്ടുകാരും ഡ്രൈവര്‍മാരും വീണ്ടും നഗരസഭ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിശോധിക്കാന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നില്‍ക്കുന്ന പല തണല്‍ മരങ്ങളും കേടു വന്നതാണ്. മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പായി ഇവ വെട്ടിമാറ്റിയില്ലെങ്കില്‍ വന്‍ അപകടത്തിന് കാരണമാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  12 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago