HOME
DETAILS
MAL
വിധി അംഗീകരിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, വിധി നിരാശാജനകമെന്ന് തന്ത്രി
backup
September 28 2018 | 06:09 AM
തിരുവനന്തപുരം: ശബരി മല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രിം കോടതി വിധി അംഗീകരിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് എ. പത്മകുമാര്‍. വിധി നടപ്പാക്കുന്നത് സംബന്ധിച്ച് തന്ത്രിയുമായി സംസാരിക്കും. കോടതിയുടെ വിധിപ്പകര്‍പ്പ് കിട്ടിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ട സൗകര്യമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം വിധി നിരാശാജനകമാണെന്ന് തന്ത്രി കുടുംബം പ്രതികരിച്ചു. എന്നാല്‍, സുപ്രിം കോടതിയെ അംഗീകരിക്കുന്നു. പഴയ രീതിയില്‍ തന്നെ കാര്യങ്ങള്‍ പോകണമെന്ന അഭിപ്രായക്കാരനാണ് താനെന്നും തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."