ബ്രിട്ടനില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; രാജ്യത്ത് സൈന്യത്തെ വിന്യസിച്ചു
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ അതീവ ജാഗ്രതാ നിര്‍ദേശം. സംഗീതപരിപാടികള്‍ക്കും കായികമത്സരങ്ങള്‍ക്കും സുരക്ഷ ഒരുക്കാന്‍ സൈന്യത്തെ വിന്യസിക്കാന്‍ പ്രധാനമന്ത്രി തെരേസ മെ ഉത്തരവിട്ടു.
തെരേസ മെയുടെ നേതൃത്വത്തില്‍ നടന്ന അടിയന്തര കാബിനറ്റ് യോഗത്തിന് ശേഷമാണ് തീരുമാനം. ഏതു നിമിഷവും അക്രമണമുണ്ടേയാക്കാമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ചയുണ്ടായ മാഞ്ചസ്റ്ററില്‍ സംഗീത പരിപാടിക്കിടെയുണ്ടായ സ്ഫോടനത്തില്‍ 22 പേര് കൊല്ലപ്പെട്ടിരുന്നു. പിന്നീട് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. ഇതുമായി ബന്ധപ്പെട്ട് 23കാരനെ പൊലിസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.
ഇതിന് മുമ്പ് 2007 ജൂണിലാണ് തീവ്രവാദ ഭീഷണി കണക്കിലെടുത്ത് ഏറ്റവും ഉയര്‍ന്നതോതിലുള്ള ജാഗ്രത രാജ്യത്ത് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."