ഒളിവിലായിരുന്ന അന്തര്‍സംസ്ഥാന കുറ്റവാളി പിടിയില്‍
ചാലക്കുടി: മതംമാറി ഒളിവില്‍ കഴിയുകയായിരുന്ന അന്തര്‍സംസ്ഥാന കുറ്റവാളിയെ ചാലക്കുടി പൊലിസ് അറസ്റ്റ് ചെയ്തു. കുറ്റിക്കാട് കോലഞ്ചേരിക്കാരന്‍ രാജീവ് എന്ന പ്രവീണ്‍(42)നെയാണ് സബ് ഇന്‍സ്‌പെക്ടര്‍ ജയേഷ് ബാലന്‍, ക്രൈം സ്‌ക്വാഡ് എസ്.ഐ വത്സകുമാറും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കേരളത്തിലും തമിഴ്‌നാടിലും നിരവധി കളവ് കേസുകളിലും കുഴല്‍പണ കേസുകളിലും പ്രതിയാണിയാള്‍.
ചാലക്കുടി, കൊരട്ടി, മാള, പാലക്കാട് ജില്ലയിലെ വടക്കംചേരി, കണ്ണൂര്‍ ജില്ലയിലെ ചൊക്ലി, തലശ്ശേരി എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ നിരവധി കളവ് കേസുകളുണ്ട്. വ്യാജ പാസ്‌പോര്‍ട്ട് നിര്‍മിച്ച കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ഈയിടെ ചാലക്കുടിയില്‍ നടന്ന സ്വര്‍ണ കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് ചാലക്കുടി സ്റ്റേഷനിലെ കവര്‍ച്ച കേസുകളില്‍ ഉള്‍പ്പെട്ടിരുന്നവരുടെ വിശദവിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു.
ഈ അന്വേഷണത്തില്‍ കവര്‍ച്ച കേസിലെ പ്രതിയായ രാജീവ് കൊല്ലം ജില്ലയില്‍ ഉണ്ടെന്ന വിവരം ലഭിച്ചു. പ്രതിക്കായി കായംകുളത്ത് പൊലിസ് അന്വേഷണം നടത്തുന്നതിനിടെ അപ്രതീക്ഷിതമായി പ്രതിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ പിന്തുടര്‍ന്ന പൊലിസ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട് കണ്ടെത്തി. സമീപവാസികളോട് തിരക്കിയപ്പോഴാണ് ഇയാള്‍ ഇസ്‌ലാം മതം സ്വീകരിച്ച് മുഹമ്മദ് ഇന്‍ഫാന്‍ എന്ന പേര് സ്വീകരിച്ചതായി മനസിലായത്. തുടര്‍ന്ന് അഞ്ചല്‍ പൊലിസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകായയിരുന്നു. ക്രൈം സ്‌ക്വാഡ് അംഗങ്ങളായ സതീശന്‍ മടപ്പാട്ടില്‍, പി.എം മൂസ, വി.യു സില്‍ജോ, ഷിജോ തോമസ്, എ.വി റെജി, ചാലക്കുടി പൊലിസ് സ്റ്റേഷനിലെ എം.ടി ഷാജു, രാജേഷ് ചന്ദ്രന്‍, ദീപു പി.വി എന്നിവരും പ്രതിയെ പിടികൂടാനുള്ള അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."