HOME
DETAILS

പ്രതിപക്ഷം ദുര്‍ബലപ്പെടുംതോറും ഇടതുപക്ഷം ശക്തിയാര്‍ജിക്കും: കാനം

  
backup
December 04 2020 | 00:12 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f


സംസ്ഥാനം മറ്റൊരു തദ്ദേശ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ പ്രതിപക്ഷം ദുര്‍ബലമാകുന്തോറും ഇടതുപക്ഷ ജനാധിപത്യമുന്നണി ശക്തിയാര്‍ജിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

? വളരെ നിര്‍ണായകമായ ഒരു രാഷ്ട്രീയ അന്തരീക്ഷത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പ്. എന്തൊക്കെയാണ് പ്രതീക്ഷകള്‍

വളരെ ആത്മവിശ്വാസത്തോടെയാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കാനും വികസനത്തിന് പ്രാധാന്യം നല്‍കി സംസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകാനും ഇടതുപക്ഷ ഭരണത്തിനായിട്ടുണ്ട്. സംസ്ഥാനത്താദ്യമായിട്ടാണ് ഒരു തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരം കോണ്‍ഗ്രസും എല്‍.ഡി.എഫും തമ്മിലാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ബി.ജെ.പി പറയുന്നത് മത്സരം ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലാണെന്നും. ഇരുകൂട്ടരുടെയും മത്സരം എല്‍.ഡി.എഫുമായാണ് എന്നുള്ളത് വ്യക്തമാണ്. യു.ഡി.എഫ് ഇന്ന് വളരെ ദുര്‍ബലമാണ്. 2010ലെയും '15ലെയും തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ വോട്ടിങ് ശതമാനം ഉറച്ചതാണ്. ഇത്തവണയും എല്‍.ഡി.എഫിന് കൂടുതല്‍ വിജയം ഉറപ്പാണ്. കേരളത്തില്‍ അപൂര്‍വം ചില സീറ്റുകളിലൊഴിച്ച് സമ്പൂര്‍ണ ഐക്യത്തോടെയാണ് മുന്നണി മത്സരിക്കുന്നത്. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ സീറ്റുകളും വോട്ടും നേടും. ബി.ജെ.പിക്ക് 16-ാം തിയതി വരെ സ്വപ്നങ്ങളുണ്ടാകും.

? അന്വേഷണങ്ങളുടെയും വിവാദങ്ങളുടെയും നടുക്ക് സര്‍ക്കാര്‍ നില്‍ക്കുമ്പോഴാണ് തെരഞ്ഞെടുപ്പ്

ഈ പറയുന്ന ചര്‍ച്ചകളൊന്നും എല്‍.ഡി.എഫിനെ ബാധിക്കില്ല. ഇതൊന്നും ജനങ്ങളുടെ മുന്നിലില്ല. ഭരണ നേട്ടങ്ങളാണ് ജനങ്ങള്‍ വിലയിരുത്തുന്നത്. വിവാദങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കാണ്.

? കെ.എസ്.എഫ്.ഇ വിജിലന്‍സ് പരിശോധനയില്‍ ധനമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും രണ്ടു സ്വരം. ജനയുഗത്തില്‍ ലേഖനം വരുന്നു. മുഖ്യമന്ത്രി ഒടുവില്‍ ഉദ്യോഗസ്ഥരെ പിന്തുണച്ചുകൊണ്ട് രംഗത്തു വരുന്നു.

കെ.എസ്.എഫ്.ഇ വിജിലന്‍സ് പരിശോധന വിവാദത്തില്‍ വിജിലന്‍സിന്റേത് സ്വാഭാവിക നടപടിയാണ്. സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്കെതിരേ പ്രതികരിച്ചിരുന്നതെങ്കില്‍ ഇത്രയും വിവാദം ഉണ്ടാകില്ലായിരുന്നു. ലേഖനങ്ങള്‍ മറ്റു പത്രങ്ങളിലും വന്നല്ലോ. അതെല്ലാം ചൂണ്ടിക്കാട്ടിയത് കെ.എസ്.എഫ്.ഇക്കെതിരേ ഇങ്ങനെയൊരു ആരോപണമുണ്ടാകുമ്പോഴുണ്ടാകുന്ന പ്രതിസന്ധിയെക്കുറിച്ചാണ്. വിജിലന്‍സ് റെയ്ഡ് സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണെന്ന് കരുതുന്നില്ല. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ വിശ്വസിക്കുന്നത് തെറ്റാണെന്ന് വിധിയെഴുതരുത്.
? ആഭ്യന്തര വകുപ്പിന്റെ മാവോയിസ്റ്റ് വേട്ട മുതല്‍ പൊലിസ് ആക്ട് ഭേദഗതി വരെ വിവാദങ്ങളായി. സി.പി.ഐ ഇടപെടുന്നു. തുടര്‍ച്ചയായ വിവാദങ്ങള്‍ ഗൗരവത്തോടെ കാണേണ്ടതല്ലേ

ഇടതുപക്ഷ നിലപാടുകളില്‍ നിന്ന് വ്യതിചലിക്കുമ്പോഴാണ് സി.പി.ഐ മുന്നണിയില്‍ പല കാര്യങ്ങളും ചൂണ്ടിക്കാണിക്കുന്നത്. അതെല്ലാം തിരുത്താറുമുണ്ട്. അതു പ്രതിപക്ഷത്തിന്റെ നിലപാടല്ല. മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ശരിയായ ഉദ്ദേശത്തോടുകൂടിയുള്ള നടപടികളാണ്. കൂടുതല്‍ കരുതലോടെ സമീപിച്ചിരുന്നുവെങ്കില്‍ ആഭ്യന്തര വകുപ്പിലുണ്ടായെന്ന് മാധ്യമങ്ങള്‍ പറയുന്ന വീഴ്ചകള്‍ ഒഴിവാക്കാമായിരുന്നു.

? കേന്ദ്ര സര്‍ക്കാരിനെതിരായ നയങ്ങള്‍ വോട്ടാക്കി മാറ്റാനാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ
കഴിഞ്ഞ എട്ട് ദിവസങ്ങളായി രാജ്യത്തെ കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്. ദേശീയ തലത്തില്‍ കര്‍ഷക സമരം കടുക്കുമ്പോള്‍ കര്‍ഷകരെ സംരക്ഷിക്കുന്ന നയങ്ങളുമായി ഒരു ജനകീയ സര്‍ക്കാര്‍ കേരളത്തിലുണ്ട്. 60 വയസു കഴിഞ്ഞ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നതിനുള്ള നിയമ നിര്‍മാണം പാസാക്കുകയും കര്‍ഷക ക്ഷേമ ബോര്‍ഡ് രൂപീകരിക്കുകയും ചെയ്തു. നെല്‍ കൃഷിക്കാര്‍ക്ക് റോയല്‍റ്റി നല്‍കാന്‍ തീരുമാനമെടുത്തത് ഈ സര്‍ക്കാരാണ്. ഇതെല്ലാം ജനങ്ങള്‍ വിലയിരുത്തട്ടെ. ജനങ്ങളുടെ ജീവിത ദുരിതങ്ങള്‍ വര്‍ധിപ്പിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍. കഴിഞ്ഞ ദിവസം പാചകവാതകത്തിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ക്രൂഡ് ഓയിലിന്റെ വില അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കുറയുന്നുണ്ടെങ്കിലും രാജ്യത്ത് പെട്രോളിനും ഡീസലിനും വില വര്‍ധിക്കുന്നു. കോര്‍പറേറ്റ് നയങ്ങള്‍ക്ക് ബദല്‍ കൊണ്ടുവരികയാണ് കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്യുന്നത്. ആ സര്‍ക്കാരിനെ ഇല്ലാതാക്കാനുള്ള കടുത്ത ശ്രമമാണ് നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  31 minutes ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  an hour ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  3 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  4 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  4 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  4 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  5 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  5 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  5 hours ago