HOME
DETAILS
MAL
ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോളില്ല: ഉത്തരവ് കര്‍ശനമാക്കില്ലെന്ന് ഗതാഗത കമ്മിഷണര്‍
backup
July 29 2016 | 05:07 AM
തിരുവനന്തപുരം: ഓഗസ്റ്റ് ഒന്നു മുതല്‍ ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന ഉത്തരവ് ഗതാഗത കമ്മിഷണര്‍ തിരുത്തി. ഉത്തരവ് തിങ്കളാഴ്ച മുതല്‍ കര്‍ശനമാക്കില്ലെന്ന് ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു. പകരം യാത്രക്കാര്‍ക്ക് ബോധവല്‍ക്കരണവും ലഘുലേഖ വിതരണവും നടത്തും.
തിങ്കളാഴ്ച മുതല്‍ ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്ക് പെട്രോള്‍ നല്‍കില്ലെന്ന ഉത്തരവ് ആദ്യഘട്ടമായി കോഴിക്കോട്, തിരുവനന്തപുരം,കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ നടപ്പാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഉത്തരവിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഉത്തരവ് പരിശോധിക്കുമെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഒന്നും നടപ്പാക്കില്ലെന്നും ഗതാഗത മന്ത്രിയും അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."