ഇരിട്ടി സ്ഫോടനം: ജയില്‍ മോചിതരായവര്‍ക്ക് സ്വീകരണം നല്കി
ഇരിട്ടി: ഇരിട്ടിയില്‍ കഴിഞ്ഞമാസം നടന്ന സ്ഫോടനത്തിന്റെ പേരില്‍ റിമാന്‍ഡിലായിരുന്ന മുസ്ലിം ലീഗ് നേതാക്കള്‍ക്ക് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.
മുസ്ലിം ലീഗ് ഇരിട്ടി ടൗണ്‍ പ്രസിഡന്റ് പി.വി നൗഷാദ്, ജനറല്‍ സെക്രട്ടറി സക്കരിയ പാറയില്‍, വൈസ് പ്രസിഡന്റ് കെ.ടി മുഹമ്മദ്, സെക്രട്ടറി എന്‍.കെ ഷറഫുദ്ദീന് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്.
മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി അഡ്വ കെ. മുഹമ്മദലി കോടതിയില്‍ ഹാജരായി. ജയില്‍ മോചിതരായവര്‍ക്ക് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഇരിട്ടിയില്‍ സ്വീകരണം നല്കി. കേസിലകപ്പെട്ട പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയപരമായും നിയമപരമായും സംരക്ഷണം നല്‍കുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു. ഇരിട്ടി സി.എച്ച് സൗധത്തില്‍ ചേര്‍ന്ന സ്വീകരണ പരിപാടിയില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി, മണ്ഡലം പ്രസിഡന്റ് അഡ്വ കെ. മുഹമ്മദലി, ജനറല്‍ സെക്രട്ടറി സി. അബ്ദുല്ല, ട്രഷറര്‍ എം.എം മജീദ്, വി.എം മുഹമ്മദ്, അഷ്റഫ് ചായിലോട്, കാദര്‍ ഉളിയില്‍, നസീര്‍ നല്ലൂര്, സമീര്‍ പുന്നാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."