ആഭരണങ്ങളുമായി മുങ്ങിയ ഹോം നഴ്‌സ് റിമാന്‍ഡില്‍
കൂത്തുപറമ്പ്: രോഗിയെ പരിചരിക്കാന്‍ എത്തിയ വീട്ടില്‍ നിന്നു പട്ടാപ്പകല്‍ പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളുമായി മുങ്ങിയ ഹോം നഴ്‌സിനെ കോടതി റിമാന്‍ഡ് ചെയ്തു. വയനാട് പുല്‍പ്പള്ളി പാക്കം ആദിവാസി കോളനിയിലെ ചേകാടി ബിന്ദുവിനെ(28)യാണ് പിണറായി പൊലിസ് കഴിഞ്ഞദിവസം അറസ്റ്റു ചെയ്തത്. പിണറായി പടന്നക്കരയിലെ റിട്ട. അധ്യാപകന്‍ എന്‍. നാണുവിന്റെ ഭാര്യ രോഹിണിയുടെ ആഭരണങ്ങളാണു ബിന്ദു മോഷ്ടിച്ചത്. നാണു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായതിനാലാണു രോഹിണിയെ പരിചരിക്കാന്‍ കണ്ണൂരിലെ സ്വകാര്യ ഏജന്‍സി വഴി ഹോംനഴ്‌സിനെ ഏര്‍പ്പാടാക്കിയത്. നാണുവിന്റെ ഇളയ മകന്‍ അച്ഛനെ പരിചരിക്കാന്‍ കോഴിക്കോട് ആശുപത്രിയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഇളയ മകന്റെ ഭാര്യ ജോലിക്കു പോയിരുന്നു. ഈസമയം തനിച്ചായ രോഹിണിയോട് ബന്ധുക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണെന്ന് തെറ്റിദ്ധരിപ്പിച്ച് കഴുത്തിലും കൈയിലുമുള്ള മാലയും വളകളും ഊരിയെടുത്ത് ബിന്ദു സ്ഥലംവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."