HOME
DETAILS
MAL
'ബസ് ചാര്‍ജ് വര്‍ധനയില്ലെങ്കില്‍ സര്‍വിസ് നിര്‍ത്തിവയ്ക്കും'
backup
May 24 2017 | 04:05 AM
മഞ്ചേരി: വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്കും ബസ് ചാര്‍ജും വര്‍ധിപ്പിച്ചില്ലെങ്കില്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാലത്തേക്കു സര്‍വിസ് നിര്‍ത്തിവയ്ക്കുന്നതുള്‍പ്പെടെയുള്ള സമരപരിപാടികളെക്കുറിച്ച് ആലോചിക്കുമെന്ന് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് യോഗം അഭിപ്രായപ്പെട്ടു.
അടുത്ത ആഴ്ചയില്‍ മുഴുവന്‍ ബസ് ഉടമകളുടെയും കോഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്ന് സമര തിയതി നിശ്ചയിക്കാനും യോഗത്തില്‍ തീരുമാനമായി. കേരളാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് വൈസ് പ്രസിഡന്റ് ആന്റോഫ്രാന്സിസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദാലി അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ എരിക്കുന്നന്‍ ഹംസ, പി മുഹമ്മദ് എന്ന നാണി, പക്കീസ കുഞ്ഞിപ്പ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."