ഗുഡ്ഗാവില്‍ വെള്ളപ്പൊക്കം: ഗതാഗതം സ്തംഭിച്ചു
ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടില്‍ ഗതാഗതം സ്തംഭിച്ചു. അഴുക്കുചാലുകള്‍ അടഞ്ഞതോടെ ദേശീയ പാതയിലുണ്ടായ വെള്ളക്കെട്ടില്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഗതാഗതക്കുരുക്കുകള്‍ നിയന്ത്രണാതീതമായി.
Govt officials are planning to watch Mohenjo daro to learn better drain mgmt #Gurugram pic.twitter.com/zGG8qsmAKw
— ABHISHEK KUMAR (@abhinitrpr) July 29, 2016
ഹരിയാനയിലെ സ്‌കൂളുകള്‍ക്ക് രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. റോഡിലെ വെള്ളം പമ്പു ചെയ്ത് ഒഴിവാക്കാനുള്ള ശ്രമം തുടരുകയാണ്. ഗതാഗതക്കുരുക്ക് നിയന്ത്രണതീതമായതിനാല്‍ നഗരത്തിലേക്ക് ആരും വരരുതെന്ന് പൊലിസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ടില്‍ കുടുങ്ങിയ വാഹനങ്ങളില്‍ നിന്നും ആളുകള്‍ പുറത്തിറങ്ങി കിലോമീറ്ററുകള്‍ നടന്നാണ് വീടുകളിലെത്തിയത്.
Watch on #Periscope: Hero Honda Chowk Live at 12:43pm https://t.co/tdCTiWcdjm
— Gurgaon Police (@gurgaonpolice) July 29, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."