ബാബരിക്കു പകരം പള്ളി: ട്രസ്റ്റില്‍ സര്‍ക്കാര്‍ പ്രതിനിധിവേണമെന്ന ഹരജി സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: ബാബരി ഭൂമി രാമക്ഷേത്രത്തിന് വിട്ടുകൊടുത്തതിന് പകരമായി ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോഡിന് നല്കിയ അഞ്ചേക്കര്‍ പകരം ഭൂമിയില്‍ പള്ളി പണിയാനുള്ള ട്രസ്റ്റില്‍ സര്‍ക്കാര്‍ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട ഹരജി സുപ്രിംകോടതി തള്ളി. ശിശിര്‍ ചതുര്‍വേദി, കരുണേഷ് കുമാര്‍ ശുക്ള എന്നിവരാണ് ഹരജിക്കാര്‍.
കേന്ദ്രസര്‍ക്കാറിന്റെയും സംസ്ഥാന സര്‍ക്കാറിന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ട്രസ്റ്റ് രൂപീകരിക്കാന്‍ സുന്നി വഖഫ് ബോഡിന് നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഫണ്ട് ദുരുപയോഗം നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും പ്രദേശത്തെ സമാധാനപരമായ സാഹചര്യം നിലനിര്‍ത്തുന്നതിനും ഇത് അനിവാര്യമാണെന്നും ഹരജിക്കാര്‍ വാദിച്ചു. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. ഹരജിയില്‍ വാദം കേട്ട ജസ്റ്റിസ് നരിമാന് അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."