വരികയായി ഇലക്ട്രിക് വാഹനങ്ങളും
തിരുവനന്തപുരം: ഇലക്ട്രിക് വാഹന നയം മന്ത്രിസഭായോഗം അംഗീകരിച്ചതോടെ പൊതുഗതാഗതത്തിന് ഇലക്ട്രിക് വാഹനങ്ങള്‍. പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, സുസ്ഥിര പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക, കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള വിവിധ ഘടകങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് സര്‍ക്കാര്‍ ലക്ഷ്യം.
2022 ഓടെ ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുക, 2020 ഓടെ രണ്ടു ലക്ഷം ഇരുചക്ര വാഹനങ്ങളും അരലക്ഷം ഓട്ടോകളും, 1,000 ചരക്ക് വാഹനങ്ങളും, 3,000 ബസുകളും 100 ഫെറി ബോട്ടുകളും നിരത്തിലിറക്കും. സംസ്ഥാനത്ത് നിക്ഷേപം ആകര്‍ഷിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഉപകരിക്കുന്ന പവര്‍ ഇലക്‌ട്രോണിക്‌സ്, ബാറ്ററി ഉണ്ടാക്കല്‍, ബാറ്ററി മാനേജ്‌മെന്റ് സംവിധാനം, ഇലക്ട്രിക് മോട്ടോറുകള്‍, ഇവയ്ക്കുള്ള ഘടകങ്ങള്‍ ഉണ്ടാക്കല്‍ തുടങ്ങിയവ നിയമം നടപ്പാക്കുന്നതിലൂടെ സാധ്യമാകും.
പ്രധാന സമയങ്ങളല്ലാത്തപ്പോള്‍ കൂടുതല്‍ വൈദ്യുതി കുറഞ്ഞനിരക്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കു നല്‍കാന്‍ ഇലക്ട്രിസിറ്റി ബോര്‍ഡിന് കഴിയും. കെ.എസ്.ആര്‍.ടി.സിക്ക് 2025 ഓടെ കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാനും സാധിക്കും.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോല്‍സാഹിപ്പിക്കുന്നതിനും കാര്യക്ഷമം ആക്കുന്നതിനും സംസ്ഥാന സാങ്കേതിക ഉപദേശക സമിതി ഉണ്ടായിരിക്കും. 120 വോള്‍ട്ടില്‍ താഴെ ശക്തിയുള്ള ബാറ്ററി ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങളെ ലൈറ്റ് ഇലക്ട്രിക് വാഹനങ്ങളായും 500 വോള്‍ട്ടില്‍ കൂടുതല്‍ ഉപയോഗിക്കുന്നവയെ ഹെവി ഇലക്ട്രിക് വാഹനങ്ങളായും കണക്കാക്കും.
സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുന്നതിനും പരിസ്ഥിതി സൗഹൃദ ടാക്‌സി കാറുകള്‍ ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ആദ്യ പരിഗണന ബസുകള്‍ ഇലക്ട്രിക് വാഹനങ്ങളായി മാറ്റുന്നതിനാണ്. ഒന്‍പതു മീറ്ററും 12 മീറ്ററും നീളമുള്ള 50 കിലോമീറ്റര്‍, 100 കിലോമീറ്റര്‍ ശരാശരി ദൈര്‍ഘ്യം ലഭിക്കുന്ന ബസുകള്‍ പൊതുഗതാഗതത്തിന് ഉപയോഗപ്പെടുത്തും. സംസ്ഥാനത്ത് ഇപ്പോള്‍ സൗരോര്‍ജം ഉപയോഗിക്കുന്ന ബോട്ടുകള്‍ ഉണ്ട്. എന്നാല്‍ ഈ മേഖലയില്‍ ഇലക്ട്രിക് ബോട്ടുകള്‍ സര്‍വിസ് നടത്തുന്നത് പരിഗണിക്കും. 30,000 രൂപ അല്ലെങ്കില്‍ വിലയുടെ 25 ശതമാനം ഇന്‍സെന്റീവ് ആയി മൂന്നുവീലുള്ള വാഹനങ്ങള്‍ക്ക് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."