ഇലണ്‍ മസ്കിന് യു.എസ് അധികൃതരുടെ നിയമക്കുരുക്ക്
കാലിഫോര്‍ണിയ: ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്ലയുടെയും സ്വകാര്യ ബഹിരാകാശ പര്യവേക്ഷണ ഏജന്‍സിയായ സ്പെയ്സ് എക്സിന്റെയും തലവന്‍ ഇലണ്‍ മസ്കിനു നിയമക്കുരുക്കുമായി യു.എസ് അധികൃതര്‍. യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മിഷനാണ്(എസ്.ഇ.സി) മസ്കിനെതിരേ പുതിയ കേസുമായി രംഗത്തെത്തിയിരിക്കുന്നത്. കമ്പനിയുടെ ഓഹരിത്തുക പരസ്യമായി വര്‍ധിപ്പിച്ചു കാണിച്ചതായാണ് ആരോപണം.
ടെസ്ലയുടെ ഓഹരിയുടെ 20 ശതമാനം(420 ഡോളര്‍) സ്വന്തമാക്കിയതായി കാണിച്ചുള്ള ഇലണ്‍ മസ്കിന്റെ ട്വീറ്റാണു പുതിയ കേസിനാധാരം. കാമുകിക്കു മതിപ്പുണ്ടാക്കാനായി മസ്ക് വ്യാജക്കണക്കുണ്ടാക്കുകയായിരുന്നുവെന്ന് എസ്.ഇ.സി വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, എസ്.ഇ.സി വൃത്തങ്ങളുടെ നീക്കത്തെ വിമര്‍ശിച്ച് മസ്ക് രംഗത്തെത്തി. ഉദ്യോഗസ്ഥരുടേത് നീതിരഹിതമായ നടപടിയാണെന്നും സംഭവത്തില്‍ താന്‍ നിരാശാഭരിതനാണെന്നും മസ്ക് പ്രതികരിച്ചു.
പുതിയ കേസ് ടെസ്ലയുടെ ഓഹരിയില്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്. ഓഹരി വ്യാപാരത്തില്‍ 13 ശതമാനത്തിന്റെ ഇടിവാണ് കമ്പനിക്കുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."