ഗ്രനേഡ് പൊട്ടി സിവില്‍ പൊലിസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്
കാസര്‍കോട്: പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് സിവില്‍ പൊലിസ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരുക്കേറ്റു.സിവില്‍ പൊലിസ് ഓഫിസറായ അണിഞ്ഞയിലെ സുധാകരന് (45), ക്ലാസ് ഫോര്‍ ഗ്രേഡ് കാഞ്ഞങ്ങാട്ട് പവിത്രന് (45) എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.
കാസര്‍കോട് പാറക്കെട്ടയിലെ എ.ആര് ക്യാംപില്‍ പരിശീലനത്തിന്റെ ഭാഗമായി ഗ്രനേഡ് നീക്കുന്നതിനിടെയാണ് അപകടം. മുഖത്ത് ഗുരുതരമായി പരുക്കേറ്റ ഇരുവരെയും പൊലിസ് ഉദ്യോഗസ്ഥര്‍ കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. സുധാകരനെ പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് അപകടം. കഴിഞ്ഞ ദിവസം മുതല്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് ഗ്രനേഡ് സുരക്ഷിതമായി നീക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലനം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി ഗ്രനേഡ് എറിഞ്ഞ് പരിശീലനവും ഉണ്ടായിരുന്നു.
എറിഞ്ഞതില്‍ പൊട്ടാതെ കിടന്ന ഒരു ഗ്രനേഡ് പൊട്ടിത്തെറിക്കുകയായിരുന്നു.പരുക്കേറ്റ രണ്ടു പേരും ഗ്രനേഡിനടുത്ത് ഉണ്ടായിരുന്നതിനാലാണ് ഗുരുതര പരുക്കേല്‍ക്കാന്‍ കാരണം.സംഭവ സമയത്ത് പൊലിസ് ഓഫിസര്‍മാരും പരിസരത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."