വി.എച്ച്.പി സംഘടിപ്പിച്ച ശോഭായാത്രക്കിടെ ബി.ജെ.പി എം.എല്‍.എയുടെ അരലക്ഷം രൂപയുടെ ഐ ഫോണ്‍ അടിച്ചുമാറ്റി
ന്യൂഡല്‍ഹി: ബി.ജെ.പി നേതാവും എം.എല്‍.എയുമായ ഹന്‍സ് രാജ് ഹന്‍സിന്റെ അരലക്ഷത്തിലധികം രൂപ വിലയുള്ള ഐ ഫോണ്‍ അടിച്ചുമാറ്റി. ഡല്‍ഹിയില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ശോഭായാത്ര റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് സംഭവം.
പ്രദേശത്തെ ഒരു ക്ഷേത്രത്തിലെ വിഗ്രഹം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചടങ്ങ് നടക്കുന്നതിനിടയിലാണ് സംഭവം.
ഡല്‍ഹിയിലെ ഹൗസ് ഖാസിയില്‍ ജൂലൈ ഒന്നിന് പാര്‍ക്കിങ് സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ വലിയ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ പ്രദേശത്തെ ഒരു ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ക്കപ്പെട്ടു. ഇത് പുനസ്ഥാപിച്ചുകൊണ്ട് നടത്തിയ ശോഭാറാലിക്കിടയിലാണ് എം.എല്‍.എയുടെ തന്നെ ഫോണ്‍ മോഷ്ടിക്കപ്പെട്ടത്.
മറ്റ് നിരവധിപേര്‍ക്കും അവരുടെ ഫോണുകളും പഴ്സും നഷ്ടമായിട്ടുണ്ട്. മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ വിജയ് ഗോയലും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."