ഏഷ്യാ കപ്പ് ക്രിക്കറ്റ് ശ്രീലങ്കയില്‍
ലാഹോര്‍: കൊവിഡിനെ തുടര്‍ന്നു മാറ്റിവച്ച ഈ വര്‍ഷത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍മെന്റ് 2021ല്‍ ശ്രീലങ്കയില്‍ നടക്കുമെന്ന് പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഒ വസീം ഖാന് അറിയിച്ചു. പാകിസ്താനിലായിരുന്നു ഈ വര്‍ഷം ആഗസ്ത് സപ്തംബര്‍ മാസങ്ങളിലായി ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ടൂര്‍ണമെന്റ് നീട്ടി വയ്ക്കുകയായിരുന്നു. പാകിസ്താനെ നേരത്തേ വേദിയായി പ്രഖ്യാപിച്ചപ്പോള്‍ എതിര്‍പ്പുമായി ഇന്ത്യ രംഗത്തു വന്നിരുന്നു. പാകിസ്താനില്‍ കളിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്ത്യ അറിയിച്ചത്. ഇതേ തുടര്‍ന്ന് ടൂര്‍ണമെന്റ് അനിശ്ചിതത്വത്തിലാവുമെന്നിരിക്കെയായിരുന്നു കൊവിഡിന്റെ വരവ്. തുടര്‍ന്ന് ടൂര്‍ണമെന്റ് മാറ്റിവെച്ചത്. 2021ലെ ഏഷ്യാ കപ്പ് ശ്രീലങ്കയിലും 2022ലേത് പാകിസ്താനിലുമായിരിക്കും നടക്കുകയെന്നു പി.സി.ബി മേധാവി വസീം ഖാന് വ്യക്തമാക്കി. ജൂണിലായിരിക്കും അടുത്ത വര്‍ഷത്തെ ഏഷ്യാ കപ്പ് ശ്രീലങ്കയില്‍ നടക്കുക. 2022ലെ ടൂര്‍ണമെന്റിന്റെ ആതിഥേയത്വം തങ്ങള്‍ നേടിയെടുത്തതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സിംബാബ്വെ, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ പാകിസ്താനില്‍ പര്യടനം നടത്തിയിരുന്നു. എന്നാല്‍ മുന്‍നിര ടീമുകള്‍ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ഇവിടെ പര്യടനം നടത്താന്‍ വിസമ്മതിക്കുകയായിരുന്നു. ഏഷ്യാ കപ്പ് വിജയകരമായി നടത്താന്‍ കഴിഞ്ഞാല്‍ അത് മറ്റു ടീമുകള്‍ക്കും ഇവിടെ പര്യടനം നടത്താന്‍ ധൈര്യം നല്‍കുമെന്ന കണക്കുകൂട്ടലിലാണ് പാകിസ്താന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."