മക്കയിലെ നിശബ്ദ സേവകൻ കൂട്ടിലങ്ങാടി സ്വദേശി ഹംസ സലാം നിര്യാതനായി
മക്ക: മക്കയിലെ ജീവകാരുണ്യ, സാമൂഹിക പ്രവർത്തന മേഖലയിൽ ഏറെ കാലമായി പ്രവർത്തിച്ചു വരുന്ന കൂട്ടിലങ്ങാടി സ്വദേശി ഹംസ സലാം മക്കയിൽ നിര്യാതനായി. സമസ്‌ത ഇസ്‌ലാമിക് സെന്റർ മക്ക വൈസ് ചെയർമാൻ കെഎംസിസി മക്ക സെക്രട്ടറി എന്നീ പദവികൾ വഹിച്ചു വരുന്നതിനിടെയാണ് മരണം. മൂന്ന് പതിറ്റാണ്ട് കാലം മക്കയിലെ സാമൂഹിക മേഖലകളിൽ തന്റെ നിശബ്ദ സാന്നിധ്യമായിരുന്നു. ഹജ്ജ് സേവന രംഗത്തും മക്ക കെഎംസിസി യുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും മുന്നണി പോരാളിയായിരുന്നു ഇദ്ദേഹം.
മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി കീരമുണ്ട് സ്വദേശിയാണ് ഹംസ സലാം മക്കയിൽ പരിശുദ്ധ ഹറമിനടുത്തുള്ള ലോഡ്ജിൽ ഇലക്ട്രിക്കൽ എൻജിനിയറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാര്യ സീനത്ത് മക്കൾ സദിദ, സബീഹ, സഹബിൻ എന്നിവർ അടങ്ങുന്നതാണ് കുടുംബം. മരണാനന്തര കർമ്മങ്ങൾ പൂർത്തീകരിച്ച് ഹറമിൽ മയ്യത്ത് നമസ്കരിച്ച് ജന്നത്തുൽ മുഅല്ലയിൽ കബറടക്കുമെന്ന് മക്ക കെഎംസിസി നേതാക്കൾ അറിയിച്ചു. പ്രവാസം അവസാനിപ്പിച്ച് എട്ടാം തിയ്യതി നാട്ടിലേക്ക് മടങ്ങാനിരിക്കെ, അസുഖബാധിതനായതിനെ തുടര്‍ന്ന് മക്ക അല്‍നൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
മക്കയിലെ ജീവകാരുണ്യ, സാമൂഹിക പ്രവർത്തന മേഖലയിൽ ഒച്ചപ്പാടുകളിലാതെ സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹത്തിന്റെ നിര്യാണം പ്രവർത്തകരെ ഏറെ സങ്കടത്തിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."