ചേകാടി ബസ് സര്‍വിസ് നടത്തിയില്ല വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമായി ജനമൈത്രി പൊലിസ്
പുല്‍പ്പള്ളി: വനഗ്രാമമായ ചേകാടിയിലേക്കുള്ള കെ.എസ്.ആര്.ടി.സി ബസ് സര്‍വിസ് നടത്താത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് തുണയായി ജനമൈത്രി പൊലിസ്. ചേകാടിയിലേക്ക് വൈകിട്ട് 4.30നുള്ള കെ.എസ്.ആര്.ടി.സി ബസ് സര്‍വിസ് നടത്താത്തതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികളെ ജനമൈത്രി പൊലിസിന്റെ സഹായത്തോടെചേകാടിയിലെത്തിച്ചത്.
കെ.എസ്.ആര്.ടി.സി സര്‍വിസ് മുടങ്ങിയതിനെ തുടര്‍ന്ന് കുട്ടികള്‍ നാട്ടുകാരുടെ സഹായത്തോടെ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. ഒടുവില്‍ ജനമൈത്രി പൊലിസിന്റെ നേതൃത്വത്തില്‍ മൂന്നു ജീപ്പുകളിലാണ് വിദ്യാര്‍ഥികളെ ചേകാടിയിലെത്തിച്ചത്. സ്കുളുകളിലും കോളജുകളിലുമായി പഠിക്കുന്ന ചേകാടിയിലെ 50 ഓളം കുട്ടികളാണ് ബസ് മുടങ്ങിയതുമൂലം ദുരിതത്തിലായത്. വനത്തിലൂടെയാണ് ചേകാടിലേക്കുള്ള പാത. വന്യജീവികളെ പേടിച്ച് നടന്നുപോകാനും കഴിയാത്ത സാഹചര്യത്തിലാണ് കുട്ടികള്‍ പൊലിസ് സ്റ്റേഷനിലെത്തിയത്. ചേകാടി സര്‍വിസ് മുടങ്ങുന്നതിനെതിരേ സമരത്തിനുള്ള തയാറെടുപ്പിലാണ് ചേകാടി നിവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."