നാവിക അക്കാദമിയിലെ ആത്മഹത്യ: രണ്ട് മേലുദ്യോഗസ്ഥരെ ചോദ്യംചെയ്തു
പയ്യന്നൂര്‍: നാവിക അക്കാദമി കെട്ടിടത്തില്‍ നിന്ന് ചാടി ഓഫിസര്‍ ട്രെയിനി ആത്മഹത്യചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ രണ്ടു മേലുദ്യോഗസ്ഥരെ പൊലിസ് ചോദ്യംചെയ്തു.
കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച മലപ്പുറം തിരൂര്‍ സ്വദേശി സൂരജ് ഗുഡപ്പയുടെ (25) ആത്മഹത്യാകുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട രണ്ടു കേഡറ്റുകളെയാണു സി.ഐ എം.പി. ആസാദ് ചോദ്യംചെയ്തത്. ഉത്തരേന്ത്യന്‍ കേഡറ്റുകളായ പി.യു. ചൗധരി, വിശാല്‍ പാണ്ഡെ എന്നിവരെയാണു ചോദ്യം ചെയ്തത്. ഇരുവരുടെയും നിരന്തര പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാ കുറിപ്പില്‍ സൂരജ് എഴുതിയിരുന്നു.
മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. നാവിക അക്കാദമിയിലെ ചില ഉന്നതരുടെ പ്രേരണയാല്‍ ചൗധരിയും പാണ്ഡെയും നിരന്തരം പീഡിപ്പിക്കുന്നതായി സൂരജ് വീട്ടില്‍ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളെല്ലാം ബന്ധുക്കള്‍ നല്കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ആത്മഹത്യാ പ്രേരണ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരേ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."