വൈകല്യം മറക്കാന്‍ ദൃശ്യവിരുന്നൊരുക്കി വിദ്യാര്‍ഥികള്‍
വള്ളിക്കുന്ന്: ലോക ബധിര ദിനത്തോടനുബന്ധിച്ച് വള്ളിക്കുന്ന് ബധിര വിദ്യാലയത്തില്‍ ദൃശ്യ വിരുന്നൊരുക്കി ഒളകര ജി.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. കോടിക്കണക്കിന് രൂപ വില വരുന്ന പുരാവസ്തുക്കളുടെ വന്‍ശേഖരം കാണാന്‍ സ്‌കൂളിലെ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും സമീപ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും അവസരമൊരുക്കി. കേള്‍ക്കാന്‍ കഴിവില്ലെങ്കിലും കണ്ടുപഠിക്കാന്‍ കഴിഞ്ഞ ആത്മ സംതൃപ്തിയാണ് വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ ലഭിച്ചത്.
നയനാമൃതം 2018 എന്ന പേരില്‍ ഒളകര ജി.എല്‍.പി സ്‌കൂള്‍ സംഘടിപ്പിച്ച ഈ പ്രദര്‍ശനത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും പി.ടി.എ യും ചേര്‍ന്നൊരുക്കിയ അമൂല്യമായ നാണയങ്ങള്‍, സ്റ്റാമ്പുകള്‍, കാര്‍ഷികോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍ ,അളവു പാത്രങ്ങള്‍ എന്നിവയുടെ ശേഖരം തികച്ചും സൗജന്യമായാണ് ഒരുക്കിയത്. വള്ളിക്കുന്ന് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നിസാര്‍ കുന്നുമ്മല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബധിര വിദ്യാലയത്തിലെ എച്ച്.എം വി.കെ അബ്ദുല്‍ കരീം, പി. സുഹറാബി, ഒളകര സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സെയ്ദു മുഹമ്മദ്, അധ്യാപകരായ സോമരാജ്, കെ. റഷീദ്, പി.കെ ഷാജി, കരീം കാടപ്പടി, വി. ജംഷീദ്, റംസീന, ജയേഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."