പോക്സോ കേസുകള്‍ക്കായി കൊച്ചിയില്‍ പ്രത്യേക കോടതി, നടി ആക്രമിക്കപ്പെട്ട കേസ് ഇവിടെ വിചാരണ ചെയ്യും
തിരുവനന്തപുരം: പോക്സോ കേസുകള്‍ക്ക് മാത്രമായി എറണാകുളത്ത് പ്രത്യേകകോടതി സ്ഥാപിക്കുന്നു. ഇതിനായി ഒരു ജില്ലാ ജഡ്ജ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ബെഞ്ച് ക്ലാര്‍ക്ക് ഉള്‍പ്പെടെ 13 തസ്തികകള്‍ സൃഷ്ടിക്കുന്നതിനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. നിര്‍ത്തലാക്കിയ എറണാകുളം വഖഫ് ട്രൈബ്യൂണലില്‍ നിന്നും പുനര്‍വിന്യാസത്തിലൂടെയാണ് 10 തസ്തികകള്‍ കണ്ടെത്തുക.
എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട കേസ് ഇതേ കോടതിയില്‍ പ്രത്യേകമായി വിചാരണ ചെയ്യുന്നതിന് അനുമതി നല്‍കാനും തീരുമാനിച്ചു.
കേരള ഹൈക്കോടതി സര്‍വീസിലെ ജീവനക്കാരുടെ പെന്ഷന് പ്രായം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമാക്കുന്നതിനുള്ള കരട് ഭേദഗതി ബില്‍ മന്ത്രിസഭ അംഗീകരിച്ചു.
സ്വയം പര്യാപ്തമായ ക്ഷേമനിധി ബോര്‍ഡുകളിലെ ചെയര്മാന്മാരുടെ ഓണറേറിയം 12,000 രൂപയില്‍ നിന്നും 18,000 രൂപയായും മുഴുവന്‍ സമയ ചെയര്മാന്മാരുടെ ഓണറേറിയം 20,000 രൂപയില്‍ നിന്നും 25,000 രൂപയായും വര്‍ധിപ്പിക്കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."