'നരേന്ദ്ര മോദിയും കൂട്ടാളികളും ഇന്ത്യയെ സംഘടിതമായി കൊള്ളയടിക്കുന്നു'
കൊണ്ടോട്ടി: നരേന്ദ്ര മോദിയും കൂട്ടാളികളും ഇന്ത്യയെ സംഘടിതമായി കൊള്ളയടിക്കുകയാണെന്ന് എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. കൊള്ളക്കാരില്‍നിന്നു രാജ്യത്തെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മതേതര ജനാധിപത്യ കക്ഷികളുടെ പൊതു കൂട്ടായ്മ രൂപപ്പെടേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൊണ്ടോട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മുണ്ടക്കുളത്ത് സംഘടിപ്പിച്ച ബ്ലോക്ക് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചുവന്നില്ലെങ്കില്‍ ഇന്ത്യയുടെ നിലനില്‍പ്പ് അപകടകരമാകുമെന്നും കേരളത്തിലെ സി.പി.എമ്മിന് ഭരണം നിലനിര്‍ത്തുക മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എ.പി അബ്ദുല്‍ അലി മാസ്റ്റര്‍ അധ്യക്ഷനായി. മുതിര്‍ന്ന പ്രവര്‍ത്തകരെ മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍ എം.എല്‍.എ ആദരിച്ചു. തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് നിര്‍വഹിച്ചു. പി.ടി അജയ് മോഹന്‍, കെ.പി അബ്ദുല്‍ മജീദ്, നികേഷ് അരവിന്ദ്, അഡ്വ. ഫാത്വിമ റോഷ്ന, റഷീദ് പറമ്പന്‍, കെ. വേദവ്യാസന്, സക്കീര്‍ പുല്ലാര, തെറ്റന്‍ മൊയ്തീന് ഹാജി, വിളയില്‍ സുരേന്ദ്രന്, കെ.പി പ്രശാന്ത് മാസ്റ്റര്‍, ടി. വനജ ടീച്ചര്‍, സി.കെ നാടിക്കുട്ടി, അഡ്വ. മുസ്തഫ പരതക്കാട്, ചുള്ളിയന്‍ ബാബു, അസീസ് വെട്ടുപാറ, ആയിഷാബി, ആമിന ആലുങ്ങല്‍, പി.എ അസ്ലം മാസ്റ്റര്‍, കെ.കെ അലവി, മോതി, നിസാമുദ്ദീന്‍, സുബ്രഹ്മണ്യന് മുണ്ടക്കുളം, ഹരീന്ദ്രബാബു, നാരായണന്, സി. ഷംസു, കുഞ്ഞമ്മദ് ഹാജി, വി.കെ അസീസ്, നൗഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."